മധ്യപ്രദേശിൽ എം.ബി.ബി.എസ് സിലബസിൽ ആർ.എസ്.എസ് നേതാക്കളും
text_fieldsഭോപാൽ: മധ്യപ്രദേശിൽ എം.ബി.ബി.എസ് വിദ്യാർഥികളുടെ സിലബസിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗെവാർ, ഭാരതീയ ജനസംഘ് നേതാവ് ദീൻദയാൽ ഉപാധ്യായ, സ്വാമി വിവേകാനന്ദൻ, ബി.ആർ. അംബേദ്കർ തുടങ്ങിയവരും. അഞ്ചുവർഷ എം.ബി.ബി.എസിലെ ആദ്യ വർഷത്തെ അടിസ്ഥാന കോഴ്സിലാണ് ഇവരുടെ ജീവിതവും ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് ഇക്കാര്യം അറിയിച്ചത്.
ആയുർവേദാചാര്യനായ ചരകനെക്കുറിച്ചും ശസ്ത്രക്രിയയുടെ പിതാവെന്ന് വിശ്വസിക്കപ്പെടുന്ന ശുശ്രുത മുനിയെക്കുറിച്ചും മെഡിക്കൽ വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘ്പരിവാർ ആചാര്യന്മാരായ ഹെഡ്ഗെവാർ, ദീൻദയാൽ ഉപാധ്യായ എന്നിവരെക്കുറിച്ചും വിവേകാനന്ദൻ, അംേബദ്കർ എന്നിവരെക്കുറിച്ചും പഠിക്കുന്നത് മെഡിക്കൽ വിദ്യാർഥികളിൽ സാമൂഹിക മൂല്യങ്ങളും വൈദ്യശാസ്ത്ര ധാർമികതയും രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടർ കൂടിയായിരുന്ന കേശവ് ബലിറാം ഹെഡ്ഗെവാറാണ് 1925ൽ നാഗ്പുരിൽ ആർ.എസ്.എസ് രൂപവത്കരിച്ചത്. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘിെൻറ സ്ഥാപകനേതാക്കളിൽ പ്രമുഖനാണ് ദീൻദയാൽ ഉപാധ്യായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.