Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ് കാ ഡൽഹി!...

ആപ് കാ ഡൽഹി! ബി.ജെ.പിയെ തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി

text_fields
bookmark_border
ആപ് കാ ഡൽഹി! ബി.ജെ.പിയെ തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി
cancel

ന്യൂഡൽഹി: തുടർച്ചയായ 15 വർഷത്തെ ബി.ജെ.പി ഭരണം അട്ടിമറിച്ച്​ രാജ്യതലസ്ഥാനത്തെ നഗരസഭ ഭരണം ആം ആദ്​മി പാർട്ടി ​കൈയടക്കി. 250ൽ 134 സീറ്റും ആപിന്​. നിയമസഭക്കൊപ്പം ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ആപ്​ വിജയക്കൊടി പാറിച്ചത്​ ബി.ജെ.പിക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയായി.

മൂന്ന്​ മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ച്​​ ഒറ്റ കോർപറേഷൻ ആക്കിയതിനുശേഷം നടക്കുന്ന ആദ്യം തെരഞ്ഞെടുപ്പിലാണ്​ ആപിന്‍റെ​ ചരിത്രവിജയം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിനേക്കാൾ 90 സീറ്റുകൾ അധികം ആപ്​ ​നേടി. 103 സീറ്റുകളാണ്​ ബി.ജെ.പിക്ക്​ ലഭിച്ചത്​. ദുർബലരായ കോൺഗ്രസിന്​ കൂടുതൽ സീറ്റുകൾ വീണ്ടും നഷ്ടമായി. 19 സീറ്റുകളിൽനിന്ന്​ ഒമ്പതിലേക്ക്​ ചുരുങ്ങി. സ്വതന്ത്രർ മൂന്ന്​ സീറ്റ് നേടി.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന്​ മുമ്പേ​ വിജയാഘോഷവുമായി പാർട്ടി ഓഫിസിന്​ മുന്നിൽ ഒത്തുകൂടിയ പ്രവർത്തകരെ ആപ്​ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്രിവാൾ, പഞ്ചാബ്​ മുഖ്യമന്ത്രി ഭഗവന്ത്​​ മാൻ​, രാജ്യസഭ എം.പി സഞ്​ജയ്​ സിങ്​, ഡൽഹി ഗതാഗതമന്ത്രി ഗോപാൽ റായ്​ തുടങ്ങിയ നേതാക്കൾ അഭിവാദ്യം ചെയ്തു.

അഴിമതി തുടച്ചുനീക്കാനും ഡൽഹിയെ മാലിന്യമുക്തമാക്കാനുമുള്ള ശ്രമംതുടരുമെന്ന്​ അരവിന്ദ്​ കെജ്രിവാൾ പറഞ്ഞു. ലോകത്തെ ഏറ്റവും വലുതും മോശവുമായ പാർട്ടിയെ ആണ്​ ​തോൽപിച്ചതെന്ന്​ ആപിന്‍റെ തെരഞ്ഞെടുപ്പ്​ ​ പ്രചാരണ ചുമതലയിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ ട്വീറ്റ്​ ചെയ്തു.

തോൽവി വിലയിരുത്താൻ ബി.ജെ.പി ബുധനാഴ്ച വൈകീട്ട് അടിയന്തര യോഗംചേർന്നു. തെരഞ്ഞെടുപ്പ് ഫലം നിരാശജനകമാണെന്നും പാർട്ടി ആത്മപരിശോധന നടത്തണമെന്നും കോൺഗ്രസ്​ വക്താവ് അഭിഷേക്​ മനു സിങ്​വി പറഞ്ഞു.

രാവിലെ തപാൽവോട്ടുകൾ എണ്ണിയപ്പോൾ ബി.ജെ.പിക്കായിരുന്നു മുൻതൂക്കം. സർക്കാർജീവനക്കാർ ബി.ജെ.പിയുടെ പ്രതികാരം ഭയന്ന്​ അവർക്ക്​ വോട്ടുചെയ്യുകയാണ്​ ഉണ്ടായതെന്നും സാധാരണക്കാർ പാർട്ടിയോടൊപ്പം നിന്നുവെന്നും ആപ്​ കൺവീനർ സൗരഭ്​ ഭരദ്വാജ്​ പ്രതികരിച്ചു.

70 സീറ്റിൽ 62ഉം നേടി ഡൽഹി ഭരിക്കുന്ന ആപിന്​ കോർപറേഷൻ ഭരണം കൂടി പിടിച്ചെടുക്കുക എന്നത്​ അഭിമാനപ്രശ്​നം കൂടിയായിരുന്നു. ഭരണം നിലനിർത്താൻ കേന്ദ്രമന്ത്രിമാരെയടക്കം രംഗത്തിറക്കിയായിരുന്നു ബി.ജെ.പി പ്രചാരണം. ഡൽഹിയുടെ വികസനവും നഗരത്തെ മാലിന്യമുക്​തമാക്കലും പ്രചാരണവിഷയമാക്കിയ ആപിനെ ജനങ്ങൾ സ്വീകരിക്കുകയായിരുന്നു​.

പാർലമെന്‍റിൽ പ്രതിപക്ഷ എതിർപ്പ്​ മറികടന്ന്​ കഴിഞ്ഞ മേയിലാണ്​ കേന്ദ്രസർക്കാർ സൗത്ത്​ ഡൽഹി, ഈസ്റ്റ്​ ഡൽഹി, നോർത്ത്​ ഡൽഹി എന്നീ മൂന്ന് മുനിസിപ്പൽ​ കോർപറേഷനുകളെ ​ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭേദഗതി ബില്‍ 2022 പ്രകാരം ലയിപ്പിച്ച്​ ഒന്നാക്കിയത്​. മൂന്ന്​ കോർപറേഷനുകളായിരുന്നപ്പോൾ ഉണ്ടായിരുന്ന 272 സീറ്റുകൾ ലയിപ്പിച്ചപ്പോൾ 250 സീറ്റുകളായി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 50 ശതമാനമായിരുന്നു പോളിങ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Municipal CorporationDelhi MCD Election
News Summary - MCD Election Results Live Updates: AAP win MCD polls
Next Story