ജയലളിതയുടെ സ്വത്തിൽ കണ്ണുനട്ട് സഹോദരപുത്രി ഹൈകോടതിയിൽ
text_fields
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തിൽ പിന്തുടർച്ചാവകാശം തേടി സഹോദരപുത്രി ദീപ ജയകുമാർ മദ്രാസ് ഹൈകോടതിെയ സമീപിച്ചു. ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കിമാറ്റാനുള്ള സംസ്ഥന സർക്കാറിെൻറ തീരുമാനത്തെയും റിട്ട് ഹരജിയിൽ ചോദ്യംചെയ്തിട്ടുണ്ട്.
ചെന്നൈയിലെ വിവിധ സ്ഥലങ്ങളും വീടുകളും, കോടനാട് എസ്റ്റേറ്റ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, റിസോർട്ടുകളും ഫാം ഹൗസുകളും, ജയലളിതയുടെ മറ്റ് സ്വകാര്യസമ്പാദ്യങ്ങൾ തുടങ്ങിയവയിലാണ് ദീപ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കുപ്രകാരം 117 കോടിയുടെ സ്വത്തുക്കളാണ് ജയലളിത വെളിപ്പെടുത്തിയത്. 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം തനിക്കും സഹോദരൻ ദീപകിനും സ്വത്തുക്കളിൽ അവകാശമുണ്ടെന്നാണ് ഹരജിയിലെ വാദം.
ജയലളിതയുടെ സഹോദരൻ പരേതനായ ജയകുമാറിെൻറ മക്കളാണ് ദീപയും റിയൽ എസ്റ്റേ് ബിസിനസ് രംഗത്തുള്ള ദീപകും. മറ്റ് കുടുംബാംഗങ്ങളെപ്പോലെ ഇവരെയും ജയലളിത സ്വകാര്യജീവിതത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ജയലളിതയുടെ അന്ത്യകർമങ്ങളിൽ പെങ്കടുത്ത ദീപക്, ശശികലയുമായി അടുക്കുകയും ദീപയുമായി അകലംപാലിക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ജയലളിതയുടെ പേരിൽ സംഘടന രൂപവത്കരിച്ച ദീപ (43) അവരുടെ രാഷ്ട്രീയ പിൻഗാമിയാകാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ദീപകും ദീപയും പിണക്കംവിട്ട് സ്വത്തുക്കളുടെ കേസ് നടത്തിപ്പിന് ഒരുമിച്ചതായി സൂചനയുണ്ട്.
ജയലളിതയുടെ സ്വത്തുക്കൾ കൈയടക്കുന്നതിൽനിന്ന് പിന്മാറണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പളനിസാമി, ചീഫ് സെക്രട്ടറി എന്നിവർക്ക് ആഗസ്റ്റ് 22ന് നിവേദനം നൽകിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ ഇൗ തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ലെന്നു ഹരജയിൽ ചൂണ്ടിക്കാട്ടുന്നു. ‘‘തങ്ങളുടെ മുത്തശ്ശിയായ സന്ധ്യയെന്ന വേദവല്ലി ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി സ്വത്തുക്കൾ വാങ്ങിയിരുന്നു. 1971ൽ മരിക്കുന്നതുവരെ മക്കളായ ജയകുമാറിനും ജയലളിതക്കുമൊപ്പമാണ് അവർ കഴിഞ്ഞത്. പോയസ്ഗാർഡനിലും ഒരുമിച്ചായിരുന്നു. മാതാവിെൻറ മരണശേഷം തെൻറ മാതാപിതാക്കളായ ജെ. വിജയലക്ഷ്മിയും ജയകുമാറും വിവാഹിതരായി. ജയലളിതക്കൊപ്പം കൂട്ടുകുടുംബമായി പോയസ്ഗാർഡനിൽ വർഷങ്ങേളാളം താമസിച്ചിരുന്നു.
വിദ്യാഭ്യാസ സൗകര്യം പരിഗണിച്ചാണ് ഇേപ്പാൾ താമസിക്കുന്ന ടി നഗറിലേക്ക് മാറിയത്. ജയലളിതയുടെ രോഗാവസ്ഥയിലും തങ്ങളെ അവരോടൊപ്പമുണ്ടായിരുന്നവർ അകറ്റിനിർത്തുകയായിരുന്നു. തെൻറ സ്വത്തുക്കൾ ജയലളിത ആർക്കും എഴുതിക്കൊടുത്തിട്ടില്ല’’ എന്നും ദീപ വ്യക്തമാക്കുന്നു. യഥാർഥ അവകാശികൾക്ക് കൈമാറാതെ വേദനിലയം ജയ സ്മാരകമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തന്നെ ഞെട്ടിെച്ചന്നും ദീപ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.