എം.ജെ. അക്ബറിെൻറ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം
text_fieldsന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനെ തുടർന്ന് രാജിയാവശ്യവുമായി കോൺഗ്രസ് രംഗത്തുവന്നു. എം.ജെ. അക്ബറിെൻറ പീഡനത്തിനെതിരെ അദ്ദേഹത്തിെൻറ പത്രമായ ഏഷ്യൻ ഏജിലുണ്ടായിരുന്ന ഗസാല വഹാബ് ആണ് പുതുതായി രംഗത്തുവന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനായ എം.ജെ. അക്ബർ കേന്ദ്ര വിദേശ സഹമന്ത്രി കൂടിയാണെന്ന് കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡി ഒാർമിപ്പിച്ചു. വിേദശമന്ത്രി സുഷമ സ്വരാജിന് സ്വന്തം സഹപ്രവർത്തകനെ കുറിച്ച് മിണ്ടാൻ വയ്യ. ഇൗ സാഹചര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ അക്ബർ തയാറായില്ലെങ്കിൽ രാജിവെക്കണമെന്നും ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു.
‘ദ വയറി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് മാധ്യമപ്രവർത്തക ഗസാല വഹാബിെൻറ വെളിപ്പെടുത്തൽ. വിഗ്രഹമായി കൊണ്ടുനടക്കുന്ന ആളില്‍ ഒരു മൃഗമുണ്ടെന്ന് ലോകത്തോട് തുറന്നുപറയാനാണ് ഈ വെളിപ്പെടുത്തല്‍ എന്ന് ഗസാല വ്യക്തമാക്കി. ഡല്‍ഹിയിലെ ഏഷ്യന്‍ ഏജിെൻറ ഓഫിസില്‍ ജോലി ചെയ്തിരുന്ന കാലത്ത് എപ്പോഴും എം.ജെ. അക്ബര്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ഗസാല വെളിപ്പെടുത്തി. 1997ലെ ആറുമാസക്കാലം സ്വന്തം വ്യക്തിത്വത്തെ നിര്‍വചിക്കാനാവുന്നില്ല. ആദ്യ രണ്ടുവര്‍ഷത്തില്‍ അദ്ദേഹത്തിെൻറ ശ്രദ്ധ എന്നില്‍ പതിഞ്ഞിരുന്നില്ല. എന്നാൽ, മൂന്നാം വര്‍ഷം അക്ബറിെൻറ കണ്ണ് എന്നില്‍ വീണു. പലതവണ അതിക്രമത്തില്‍നിന്ന് കുതറിയോടിയെന്നും ഒരുതവണ സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് കീഴടക്കാന്‍ ശ്രമിച്ചുവെന്നും ഗസാല വഹാബ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ‘മീ ടൂ കാമ്പയിനി’െൻറ പശ്ചാത്തലത്തിൽ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കേന്ദ്ര വനിത ശിശുവികസന മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു. സ്ത്രീകൾ ഇത്തരം തുറന്നുപറച്ചിലുകൾ നടത്തുേമ്പാൾ നാം അത് ഗൗരമായി എടുക്കണം. കേന്ദ്ര മന്ത്രിസഭാംഗങ്ങേളാ ബി.ജെ.പി നേതാക്കളോ വിഷയത്തിൽ മൗനം പാലിക്കുന്നതിനിടയിലാണ് മേനകയുടെ പ്രതികരണം.
അതേ സമയം കാമ്പയിനിൽ പുതിയ വെളിപ്പെടുത്തലുകളുമായി നിരവധി പേർ രംഗത്തു വരുന്നുണ്ട്. ബോളിവുഡ്, ഹിന്ദി സീരിയൽ പരമ്പര നടൻ അലോക് നാഥിെനതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്ത് വന്നു.
തിരക്കഥാകൃത്തും നിർമാതാവുമായ വിന്ദ നന്ദയുടെ വെളിപ്പെടുത്തലിനു പിന്നാലെ ബോളിവുഡ് നടി സന്ധ്യ മൃദുലും പേരുവെളിപ്പെടുത്താതെ ഒരു ഡിസൈനറും രംഗത്തെത്തി.
പരമ്പര ചിത്രീകരണത്തിനിടെ കൊടൈക്കനാലിലെ ഹോട്ടലിൽ അലോക് നാഥ് തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചതായാണ് സന്ധ്യ മൃദുലിെൻറ വെളിപ്പെടുത്തൽ. 1999ൽ ‘ഹം സാത്സാത് ഹെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അലോക് നാഥിൽനിന്ന് മോശം പെരുമാറ്റം നേരിട്ടതെന്നാണ് ഡിസൈനറുടെ വെളിപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.