കുൽഭൂഷൻ ജാദവിൻെറ വിഡിയോ പാകിസ്താൻെറ പ്രചാരവേലയെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യക്കെതിരായ കുൽഭൂഷൻ ജാദവിൻെറ വിഡിയോ പാകിസ്താൻെറ പ്രചാരവേലയെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ വന്നതിൽ അത്ഭുതമില്ല. പ്രകോപനമുണ്ടാക്കുന്ന പ്രവർത്തികൾ വിഡിയോ പുറത്തിറക്കിയതിലൂടെ പാകിസ്താൻ തുടരുകയാണ്. ഇത്തരത്തിലുള്ള പ്രചാരക വേലകൾ വിശ്വാസയോഗ്യമല്ലെന്ന് പാകിസ്താൻ മനസ്സിലാക്കേണ്ട സമയമാണിതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒരാളെ തടവിലിട്ടിട്ട് അയാളെക്കൊണ്ട് സ്വന്തം ക്ഷേമം സാക്ഷ്യപ്പെടുത്തുന്ന പാക് നടപടിയെക്കുറിച്ച് ഇന്ത്യക്കൊന്നും പറയാനില്ലെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കുൽഭൂഷൺ ജാദവിൻെറ പുതിയ വിഡിയോ ഇന്ന് പാക് വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്. വിഡിയോയിൽ ജാദവ് പാകിസ്താന് നന്ദി പറയുന്നുണ്ട്. ഭാര്യയോടും മാതാവിനോടും പാകിസ്താൻ അധികൃതർ മാന്യമായി പെരുമാറിയെന്നും എന്നാൽ ഇന്ത്യൻ ഹൈകമീഷണർ അവരെ തൻെറ മുന്നിൽ വച്ച് ശകാരിച്ചതായും ജാദവ് പറയുന്നു. ഭാര്യയും മാതാവും ഭയപ്പെട്ടതുപോെല തനിക്ക് തോന്നി.ഇരുവരെയും കാണാനായതിൽ താൻ സന്തോഷവാനാണ്. താൻ ഇപ്പോഴും ഇന്ത്യൻ നാവികോദ്യോഗസ്ഥനാണെന്നും വിഡിയോയിൽ ജാദവ് അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.