ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശങ്ങളിൽ കടന്നുകയറി -വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ കടന്നു കയറിയതായി വിദേശകാര്യ മന്ത്രാലയം. ദോക് ലാം മേഖലയിൽ കടന്നുകയറിയ ചൈന റോഡ് നിർമിക്കാൻ ശ്രമം നടത്തുകയായിരുന്നു. ചൈനയുടെ നടപടി 2012ലെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ധാരണക്ക് വിരുദ്ധമാണ്. മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 16നാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കടന്നുകയറി ചൈനീസ് ലിബറേഷൻ ആർമി റോഡ് നിർമിക്കാൻ ശ്രമം നടത്തിയത്. റോയൽ ഭൂട്ടാൻ ആർമി നടത്തിയ പെട്രോളിങ്ങിനിടെയാണ് ചൈനയുടെ ഏകപക്ഷീയ കടന്നുകയറ്റം കണ്ടെത്തിയതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം, 1962ലെ യുദ്ധത്തെ കുറിച്ചുള്ള ചൈനയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തി. 1962ലെ യുദ്ധ സാഹചര്യത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് 2017ലെ സാഹചര്യം. അക്കാര്യം ചൈന ഒാർമിക്കുന്നത് നല്ലതാണ്. ഇപ്പോൾ ഇന്ത്യയും വളരെ മാറിയിട്ടുണ്ടെന്ന് ജെയ്റ്റ്ലി ഒാർമപ്പെടുത്തി. ഇന്ത്യൻ സൈന്യം അതിർത്തി കടന്നുവെന്ന ചൈനയുടെ ആരോപണം തെറ്റാണെന്ന് ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.