‘ബാങ്കുവിളിക്ക് ഉച്ചഭാഷിണി വേണ്ടി വരുന്നത് അല്ലാഹു ബധിരനായതിനാൽ’ -വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്
text_fieldsബംഗളൂരു: ബാങ്കുവിളി സംബന്ധിച്ച് വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി നേതാവ്. അല്ലാഹു ബധിരനാണെന്നും അതിനാലാണ് അദ്ദേഹത്തെ വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കേണ്ടി വരുന്നതെന്നുമാണ് ബി.ജെ.പി നേതാവിന്റെ പരാമർശം.
മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് പൊതുയോഗത്തിൽ വിവാദ പരാമർശം നടത്തിയത്. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടതോടെയണ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തിൽ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. അല്ലെങ്കിൽ ഇന്ന് തന്നെ ബാങ്കുവിളിക്ക് അവസാനമായേനെ’ - ഈശ്വരപ്പ പറഞ്ഞു.
‘ഉച്ചഭാഷിണികൾ ഉണ്ടെങ്കിൽ മാത്രമേ അല്ലാഹുവിന് പ്രാർഥനകൾ കേൾക്കാൻ സാധിക്കൂവെന്നുണ്ടോ? ക്ഷേത്രങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർഥനകളും ഭജനകളും നടത്താറുണ്ട്. ഞങ്ങൾ മത വിശ്വാസികളാണ്. എന്നാൽ ഞങ്ങൾ ഉച്ചഭാഷിണികൾ ഉപയോഗിക്കാറില്ല. പ്രാർഥനക്ക് ഉച്ചഭാഷിണികൾ വേണ്ടി വരുന്നുവെങ്കിൽ, അല്ലാഹു ബധിരനാണെന്നാണർഥം.’ - അദ്ദേഹം കൂട്ടിച്ചേർത്തു.
ഈശ്വരപ്പ മുമ്പും ഇത്തരം വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ടിപ്പു സുൽത്താനെ ‘മുസ്‍ലിം ഗുണ്ട’ എന്ന് വിളിച്ച് നേരത്തെ വിവാദത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.