എെൻറയും കുഞ്ഞുമക്കളുടെയും മുന്നിൽവെച്ചാണ് പൊലീസ് അദ്ദേഹത്തെ തല്ലി താഴെയിട്ടത്; വിറങ്ങലിച്ചുപോയ ആ രാത്രിയെ കുറിച്ച് ഷഹാന പറയുന്നതിങ്ങനെ
text_fields'ടെറസിൽ നിൽക്കുേമ്പാൾ ഭയം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു ഞങ്ങൾക്ക്. എെൻറയും മക്കളുടെയും മുന്നിൽവെച്ചാണ് അവർ അദ്ദേഹത്തെ ക്രൂരമായി മർദിച്ചതും തള്ളി താഴെയിട്ടതും. എന്നെയും അവർ അപമാനിച്ചു. നന്നേ കുഞ്ഞുങ്ങളാണ് എെൻറ മക്കൾ. ഞാൻ എന്തു ചെയ്യണമായിരുന്നു..? നിങ്ങൾ പറയൂ, ഞാൻ എന്തു ചെയ്യണമായിരുന്നു..? ' -ഭർത്താവിെൻറ മരണ ശേഷം ഇദ്ദ ആചരിക്കുന്ന 26 വയസുകാരി ഷഹാന മറക്കപ്പുറത്തു നിന്ന് പറയുകയാണ്.
കഴിഞ്ഞ 23 ന് അർധരാത്രിയും കഴിഞ്ഞാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ അവരുടെ വീട്ടിൽ പൊലീസെത്തുന്നത്. ഇറച്ചി വിൽപനക്കാരനായിരുന്നു ഷഹാനയുടെ ഭർത്താവ് അക്വിൽ ഖുറേഷി. പണം ആവശ്യപ്പെട്ടാണ് പൊലീസെത്തിയതെന്നും നൽകാൻ പണമില്ലാത്തതിനാൽ അവർ അദ്ദേഹത്തെ ക്രൂരമായി മർദിച്ച് ടെറസിൽ നിന്ന് തള്ളി താഴെയിട്ടുവെന്നും ഷഹാന പറയുന്നു.
5000 രൂപയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, ലോക്ഡൗൺ കാരണം കട അടഞ്ഞു കിടക്കുന്നതിനാൽ ഭക്ഷണസാധനങ്ങൾ വാങ്ങാനുള്ള പണം പോലും വീട്ടിലുണ്ടായിരുന്നില്ല. പണം രാവിലെ എത്തിക്കാമെന്ന് അക്വിൽ പറഞ്ഞെങ്കിലും അത് ചെവികൊള്ളാതെ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് ഷഹാന പറഞ്ഞു. അദ്ദേഹത്തെ ടെറസിൽ നിന്ന് തള്ളി താഴെയിട്ട ഉടനെ പൊലീസ് സ്ഥലം വിടുകയും ചെയ്തു.
രക്തം വാർന്നു കിടക്കുന്ന അക്വിലിനെ കുടുംബം ശേഷം മൂന്ന് ആശുപത്രികളിൽ എത്തിക്കുന്നുണ്ട്. അലിഗഡിൽ നിന്ന് റഫർ ചെയ്തതനുസരിച്ച് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അവർ അവസാനമെത്തുന്നത്. അവിടെ നിന്നാണ് 27 ന് അദ്ദേഹം മരിക്കുന്നത്. ഡൽഹിയിലെ ആശുപത്രിയുടെ പേരു പോലും ഇപ്പോൾ ഹഷാനക്കോ കൂടെയുണ്ടായിരുന്ന ബന്ധു താഹിറിനോ പറയാനാകുന്നില്ല. അതുപോലും അറിയാത്തത്ര നിരക്ഷരരാണ് അക്വിലിെൻറ കുടുംബം.
അക്വിൽ നേരത്തെ പശുവിനെ അറുത്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അയാളൊരു ക്രിമിനലാണെന്നുമാണ് പൊലീസ് പറയുന്നത്. അക്വിലിനെ അന്വേഷിച്ച് പൊലീസ് വീട്ടിൽ േപായെന്നത് ശരിയാണെങ്കിലും ഒാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അയാൾക്ക് പരിക്കേൽക്കുകയായിരുന്നുവെന്നുമാണ് എസ്.പി ഹരേന്ദ്ര കുമാർ പറയുന്നത്.
എന്നാൽ, പൊലീസ് മർദിക്കുന്നതും തള്ളി താഴെയിടുന്നതും കണ്ടുവെന്നാണ് അക്വിലിെൻറ മകളും പറയുന്നത്. 'തോക്കിെൻറ പിടികൊണ്ട് പൊലീസ് ഞങ്ങളുടെ പിതാവിെൻറ തലക്കടിക്കുന്നത് കണ്ടതാണ് ഞാൻ. തലയിൽ നിന്ന് അപ്പോൾ രക്തം വരുന്നുണ്ടായിരുന്നു. പിന്നെ അവരദ്ദേഹത്തെ ടെറസിൽ നിന്ന് തള്ളി താഴെയിടുകയായിരുന്നു. ഞങ്ങൾ ഒാടിച്ചെന്ന് നോക്കുേമ്പാൾ തലയിൽ നിന്ന് രക്തവും മറ്റും പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു' -അക്വിലിെൻറ കുഞ്ഞുമോൾ പറഞ്ഞു കരഞ്ഞു.
'അക്വിൽ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കാനും ശിക്ഷിക്കാനും നിയമസംവിധാനത്തിൽ വ്യവസ്ഥയില്ലേ, ഇങ്ങിനെ വേണ്ടിയിരുന്നോ' - അക്വിലിെൻറ ബന്ധു താഹിർ ചോദിക്കുന്നു.
ഇറച്ചി വിൽപനക്കാരനായിരുന്ന ഭർത്താവിനെ തേടി പൊലീസ് ഇടക്കിടെ വരാറുണ്ടായിരുന്നുവെന്ന് ഷഹാന പറയുന്നു. പണം ചോദിച്ചായിരുന്നത്രെ പൊലീസ് വന്നിരുന്നത്. ഒാരോ തവണയും അവർ ചോദിച്ച പണം അക്വിൽ സംഘടിപ്പിച്ചു കൊടുത്തു കൊണ്ടിരുന്നു. എന്തിനാണ് ഇങ്ങനെ പണം കൊടുക്കുന്നതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിരുന്നില്ല. പൊലീസിനെ ഭയന്നിരുന്ന അക്വിൽ ഇത്തവണയും ഒരു ദിവസത്തെ സമയമാണ് അവരോട് ചോദിച്ചതെന്നും പക്ഷേ, അതുവരെ കാത്തിരിക്കാതെ അവർ അദ്ദേഹത്തെ മർദിച്ചു കൊല്ലുകയായിരുന്നുവെന്നും നിരക്ഷരയായ ആ 26 കാരി പറഞ്ഞു േതങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.