മാംസം വിൽക്കുന്ന കടകൾ നവരാത്രി ദിനത്തിൽ പ്രവർത്തിക്കരുതെന്ന് ഡൽഹി മേയർ
text_fieldsന്യൂഡൽഹി: 'ദുർഗാ ദേവിയെ ധ്യാനിക്കുന്ന പുണ്യ കാലഘട്ടമായ നവരാത്രിയിൽ' ഇറച്ചിക്കടകൾ തുറന്ന് പ്രവർത്തിക്കരുതെന്ന നിർദേശവുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ദിവസേനയുള്ള ക്ഷേത്ര ദർശനത്തിനിടയിൽ ഇറച്ചിക്കടകൾക്ക് മുന്നിലൂടെ കടന്നുപോകുന്നത് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
'നവരാത്രി ആഘോഷിക്കുന്ന ഒമ്പത് ദിവസവും വിശ്വാസികൾ മത്സ്യ-മാംസാഹരങ്ങൾ, മദ്യം എന്നിവയിൽനിന്നും വിട്ടുനിൽക്കണം. ചില മാംസക്കച്ചവടക്കാർ മാലിന്യങ്ങൾ വഴിയരികിൽ ഉപേക്ഷിക്കാറുണ്ട്. ഇത് തെരുവു നായ്ക്കൾ വലിച്ചിഴക്കുന്ന കാഴ്ചയും പതിവാണ്.
പുണ്യ കാലയളവിൽ ഇത്തരം കാഴ്ചകൾ വിശ്വാസികൾക്ക് അരോചകമാണ്. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കൂടി വേണ്ടിയാണ് നടപടി' -മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.