Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമക്ക മസ്​ജിദ്​...

മക്ക മസ്​ജിദ്​ സ്​ഫോടന കേസ്​: പ്രതികളെ കുറ്റമുക്തരാക്കിയ ജഡ്​ജി ബി.ജെ.പി​യിലേ​ക്ക്

text_fields
bookmark_border
മക്ക മസ്​ജിദ്​ സ്​ഫോടന കേസ്​: പ്രതികളെ കുറ്റമുക്തരാക്കിയ  ജഡ്​ജി ബി.ജെ.പി​യിലേ​ക്ക്
cancel

ഹൈ​ദ​രാ​ബാ​ദ്​: മ​ക്ക മ​സ്​​ജി​ദ്​ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ സ്വാ​മി അ​സി​മാ​ന​ന്ദ ഉ​ൾ​പ്പെ​ടെ​യു​ള്ള ​വ​രെ കു​റ്റ​മു​ക്ത​നാ​ക്കി​യ മു​ൻ ജ​ഡ്​​ജി കെ. ​ര​വീ​ന്ദ​ർ റെ​ഡ്​​ഡി ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി വാ​ർ​ത്ത. തെ​ല​ങ്കാ​ന സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​മ്പ​ള്ളി സെ​ഷ​ൻ​സ്​ കോ​ട​തി മു​ൻ ജ​ഡ്​​ജി ബി.​ജെ.​പി​യി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന്​ ക​രു​തു​ന്ന​ത്.

2007 മേ​യ്​ 18നാ​ണ്​ 17ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച മ​ക്ക മ​സ്​​ജി​ദി​ൽ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ചാ​ർ​മി​നാ​റി​നു സ​മീ​പ​മാ​ണ്​ മ​ക്ക മ​സ്​​ജി​ദ്. ഇ​തി​ൽ ഒ​മ്പ​തു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 58 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. 2009ൽ ​കേ​സ്​ സി.​ബി.​െ​എ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്​ കേ​സി​ന്​ പു​തി​യ മാ​നം കൈ​വ​ന്ന​ത്. തു​ട​ർ​ന്ന്​ തീ​വ്ര ഹി​ന്ദു​ത്വ​ത്തി​​​െൻറ വ​ക്താ​ക്ക​ളാ​യ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. ഇൗ ​​അ​ഞ്ചു പേ​രെ​യാ​ണ്​ റെ​ഡ്​​ഡി വെ​റു​തെ​വി​ട്ട​ത്. ബി.​ജെ.​പി​യി​ൽ ചേ​രാ​നു​ള്ള റെ​ഡ്​​ഡി​യു​ടെ തീ​രു​മാ​ന​​ത്തി​നെ​തി​രെ വ്യാ​പ​ക ​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നിട്ടുണ്ട്​.

മ​ക്ക മ​സ്​​ജി​ദ്​ കേ​സി​ൽ അ​നു​കൂ​ല വി​ധി ന​ൽ​കി​യ​തി​ന്​ ബി.​ജെ.​പി ന​ൽ​കു​ന്ന പ്ര​തി​ഫ​ല​മാ​ണി​തെ​ന്ന്​ അ​ഖി​ലേ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ മേ​ധാ​വി​യും ഹൈ​ദ​രാ​ബാ​ദ്​ എം.​പി​യു​മാ​യ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ആ​രോ​പി​ച്ചു. എ​ന്നാ​ൽ, റെ​ഡ്​​ഡി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​ ബി.​ജെ.​പി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യു​ടെ ഹൈ​ദ​രാ​ബാ​ദ്​ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ റെ​ഡ്​​ഡി അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​വെ​ന്ന​ത്​ നേ​രാ​ണ്. പ​ക്ഷേ, റെ​ഡ്​​ഡി​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന്​ പാ​ർ​ട്ടി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​ല​ക്ഷ്​​മ​ൺ പ​റ​ഞ്ഞു.

എ​ന്നാ​ൽ, പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​നാ​യി ദേ​ശീ​യ പ്ര​സി​ഡ​ൻ​റി​​​െൻറ ഒാ​ഫി​സി​ൽ നി​ന്നു​ള്ള അ​റി​യി​പ്പി​നാ​യി കാ​ത്തു​നി​ൽ​ക്ക​ണ​മെ​ന്ന്​ റെ​ഡ്​​ഡി​യെ അ​റി​യി​ച്ച​താ​യാ​ണ്​ വി​വ​രം. മ​ക്ക മ​സ്​​ജി​ദ്​ സ്​​ഫോ​ട​ന കേ​സി​ൽ വി​ധി പ​റ​ഞ്ഞ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം റെ​ഡ്​​ഡി രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blast casemalayalam newsmecca masjidBJP
News Summary - Mecca Masjid blast case judge keen to join BJP-India news
Next Story