ഹിന്ദുത്വ സ്ഫോടനങ്ങളുടെ പ്രധാന തെളിവ് എൻ.െഎ.എ പരിശോധിച്ചില്ലെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ൈഹദരാബാദ് മക്ക മസ്ജിദ് സ്ഫോടനം അടക്കം ആർ.എസ്.എസ് നേതാക്കൾ പ്രതികളായ ഭീകരകേസുകളിലെ പ്രധാന തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി അവഗണിച്ചതായി വെളിപ്പെടുത്തൽ. തെളിവുകളുെട അഭാവത്തിൽ മക്ക മസ്ജിദ് സ്ഫോടനേക്കസിലെ മുഖ്യപ്രതികളെയടക്കം എൻ.െഎ.എ കോടതി വെറുതെവിട്ടതിന് പിറകെയാണ് മുഖ്യപ്രതി അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയുള്ള ഒമ്പതു മണിക്കൂർ നീളുന്ന ടേപ് എൻ.െഎ.എ പരിശോധിച്ചില്ലെന്ന് ‘കാരവൻ’ മാഗസിൻ എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് കെ. ജോസ് വെളിപ്പെടുത്തിയത്.
അംബാല ജയിലിൽനിന്ന് അസിമാനന്ദ നൽകിയ മൊഴിയുടെ ടേപ്പ് വാങ്ങാൻ വരാമെന്ന് പറഞ്ഞ എൻ.ഐ.എ ഇതുവരെയും അത് വാങ്ങിയിട്ടില്ലെന്ന് മലയാളിയായ വിനോദ് കെ. ജോസ് വ്യക്തമാക്കി.
അസിമാനന്ദയുടെ മൊഴിയിൽനിന്ന് നേരത്തേ കാരവൻ പ്രസിദ്ധീകരിച്ച ആർ.എസ്.എസ് നേതാക്കളുടെ ഭീകരബന്ധം തെളിയിക്കുന്ന പ്രസക്തഭാഗങ്ങളും വിനോദ് തെൻറ പോസ്റ്റിലിട്ടിട്ടുണ്ട്. ആർ.എസ്.എസ് ഉന്നത നേതൃത്വത്തിൽനിന്നുള്ള നിർദേശപ്രകാരമാണ് തങ്ങൾ ഭീകരപ്രവർത്തനം നടത്തിയതെന്ന അസിമാനന്ദയുടെ മൊഴിയാണ് ഇതിൽ പ്രധാനം. ഇതുപ്രകാരം ഇപ്പോഴത്തെ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, നിർവാഹക സമിതി അംഗം ഇന്ദ്രേഷ്കുമാർ എന്നിവർ അസിമാനന്ദയെ കാണാനായി ഗുജറാത്തിലെ ഡാംഗ്സിലെ ക്ഷേത്രത്തിൽ ചെന്നിരുന്നു.
ക്ഷേത്രത്തിൽനിന്ന് ഏറെ അകലെ നദീതീരത്ത് കെട്ടിയ കൂടാരത്തിലാണ് മോഹൻ ഭഗവതും ഇന്ദ്രേഷ് കുമാറും അസിമാനന്ദയെയും കൂട്ടുകാരനായ സുനിൽ ജോഷിയെയും കണ്ടത്. രാജ്യത്തെ വിവിധ മുസ്ലിം കേന്ദ്രങ്ങളിൽ ബോംബുവെക്കാനുള്ള പദ്ധതി ഇൗ യോഗത്തിലാണ് സുനിൽ ജോഷി മോഹൻ ഭഗവതിനോട് പറയുന്നത്. ഭഗവതും കുമാറും ഇത് അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സുനിൽ ജോഷിയുമായി സഹകരിക്കാൻ അസിമാനന്ദയോട് ഇന്ദ്രേഷ്കുമാർ നിർദേശിക്കുകയും ചെയ്തുവെന്ന് മൊഴിയിൽനിന്നുദ്ധരിച്ച കാരവൻ റിപ്പോർട്ടിലുണ്ട്.
ഇന്ത്യൻ ജനാധിപത്യത്തിെൻറ ഏറ്റവും വലിയ ലിറ്റ്മസ് ടെസ്റ്റാണ് ഹിന്ദുത്വ ഭീകരകേസുകൾ. ഹിന്ദുത്വ ഭീകരർ പ്രതികളായ കേസുകളുടെ വാള്യം കണക്കിന് തെളിവുകൾ നേരത്തേ കേസ് അേന്വഷിച്ചിരുന്ന സി.ബി.െഎ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതായിരുന്നുവെന്ന് വിനോദ് തുടർന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരിക്കേ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെ പ്രയാസപ്പെട്ട് ശേഖരിച്ച തെളിവുകളും ഇതുപോലെ കൈമാറിയിരുന്നു. ഇൗ കാലഘട്ടത്തിലെ പല ബ്യൂറോക്രാറ്റുകളും പിന്നീട് ബി.ജെ.പിയിൽ ചേരുകയും എം.പിമാരും മന്ത്രിമാരുമായെന്നും വിനോദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.