മക്ക മസ്ജിദ് കേസ്: എൻ.ഐ.എ ബധിരരും അന്ധരും ആയി മാറിയെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടന കേസിലെ പ്രതികളെ വെറുതേവിട്ട കോടതി വിധിയിൽ ദേശീയ അന്വേഷണ ഏജൻസിക്കെതിരെ ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എൻ.ഐ.എ ബധിരരും അന്ധരും ആയി മാറിയെന്ന് ഉവൈസി കുറ്റപ്പെടുത്തി.
എൻ.ഐ.എ കൂട്ടിലിട്ട തത്തയാണെന്ന് ജനങ്ങൾ പറയുന്നു. എന്നാൽ, അന്വേഷണ ഏജൻസി ബധിരരും അന്ധരും ആയി മാറിയെന്നാണ് താൻ പറയുന്നതെന്ന് ഹൈദരാബാദിൽ നടന്ന റാലിയിൽ ഉവൈസി ആരോപിച്ചു.
സ്വാമി അസിമാനന്ദയടക്കമുള്ള പ്രതികളെ വെറുതെവിട്ട എൻ.െഎ.എ പ്രത്യേക കോടതി വിധിക്കെതിരെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ അപ്പീൽ നൽകാൻ മുന്നോട്ടു വന്നാൽ അവർക്ക് എല്ലാവിധ നിയമ സഹായവും ഉറപ്പാക്കുമെന്നും ഉവൈസി വ്യക്തമാക്കി.
മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസിമാനന്ദയടക്കം അഞ്ചു പ്രതികളെ എൻ.െഎ.എ പ്രത്യേക കോടതി തിങ്കളാഴ്ചയാണ് വെറുതെവിട്ടത്. ദേേവന്ദ്ര ഗുപ്ത, ലോകേഷ് ശർമ, ഭരത് മോഹൻലാൽ രതേശ്വർ, രാജേന്ദ്ര ചൗധരി എന്നിവരാണ് മക്ക മസ്ജിദ് സ്ഫോടനേക്കസിൽ കുറ്റമുക്തരായ മറ്റുള്ളവർ.
വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്ഡി രാജിവെച്ചത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ജഡ്ജിയുടെ രാജി ഹൈദരാബാദ് ഹൈകോടതി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.