നർമദ: മേധ പട്കർ സമരം അവസാനിപ്പിച്ചു
text_fieldsഅഹ്മദാബാദ്: സർദാർ സരോവർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താനുള്ള നീക്കത്തിനെതിരെ സാമൂഹിക പ്രവർത്തക മേധ പട്കർ 17 ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിച്ചു. നർമദ അണക്കെട്ട് വിരുദ്ധ സമരമുന്നണിയായ നർമദ ബച്ചാവോ ആന്ദോളൻ അനുബന്ധ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്. മൂന്നു ദിവസമായി മേധ കഴിയുന്ന ജയിലിലെത്തിയാണ് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് 15 പേരടങ്ങിയ സംഘം സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. ആരോഗ്യനില തീരെ വഷളായ സാഹചര്യത്തിലായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.