മാധ്യമവിലക്ക് ജനാധിപത്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് -രാഷ്ട്രപതി
text_fieldsന്യൂഡല്‍ഹി: കേരള ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതിഭവനില്‍ പത്ര, ചാനല്‍ ഉടമകളുടെ പ്രതിനിധിസംഘവുമായി സംസാരിക്കവെയാണ് രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്.
ഫിലിപ്പ് മാത്യു (മാനേജിങ് എഡിറ്റര്‍, മലയാള മനോരമ), എം.വി. ശ്രേയാംസ് കുമാര്‍ ( ഡയറക്ടര്‍, മാതൃഭൂമി), എം.ജി രാധാകൃഷ്ണന്‍ (എഡിറ്റര്‍, ഏഷ്യാനെറ്റ്) എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
കേരളത്തില്‍ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാനോ, വാര്‍ത്ത ശേഖരിക്കാനോ സാധ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പെടുത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടികളാണ് ഒരു വിഭാഗം അഭിഭാഷകരുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ച് ഉണ്ടാകുന്നത്. ചീഫ് ജസ്റ്റിസിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ തീരുമാനത്തിന് ശേഷവും വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ അഭിഭാഷകര്‍ തടഞ്ഞു. നിയമവാഴ്ച ഹൈകോടതിയില്‍തന്നെ പരാജയപ്പെടുന്ന സാഹചര്യം ഏറെ വേദനിപ്പിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ കാവലാളാണെന്ന നിലക്ക് പ്രശ്നത്തില്‍ ഇടപെടണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.