ഉത്തരാഖണ്ഡിൽ മാധ്യമപ്രവർത്തകർക്ക് സർക്കാർ ഒാഫിസുകളിൽ വിലക്ക്
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡിൽ മാധ്യമപ്രവർത്തകർക്ക് സർക്കാർ ഒാഫിസുകളിൽ വിലക്ക് ഏർെപ്പടുത്തി. മുൻകാലങ്ങളിൽ മന്ത്രിസഭ യോഗത്തിനുള്ള അജണ്ട ചോർന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. മുൻകൂട്ടി അനുവാദമില്ലാത്തവരും റിപ്പോർട്ടർമാരും ഒാഫിസുകളിൽ കയറരുതെന്നാണ് സർക്കാർ ശാസന.
മന്ത്രിസഭയോഗം ചേരുന്നതിനുമുമ്പ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതുപോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളുടെ സാഹചര്യത്തിലാണ് വിലക്ക് കൊണ്ടുവന്നതെന്ന് ചീഫ് സെക്രട്ടറി ഉത്പത് കുമാർ ഡിസംബർ 27ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. വ്യക്തിപരമായി കാണാൻ വരുന്നവരെ ജീവനക്കാർ ഒാഫിസിനകത്ത് കയറ്റാതെ പുറത്ത് സ്വീകരണമുറിയിൽ കാണണം.
എന്നാൽ, ഉത്തരവിൽ ആശയക്കുഴപ്പമുണ്ടെന്നും യഥാർഥവിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. ഇൻഫർമേഷൻ ഡയറക്ടർ എല്ലാ ദിവസവും വൈകീട്ട് നാലുമണിക്ക് മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.