മാധ്യമങ്ങളെ കയറ്റിയില്ല; ഡി.സിയെയും മന്ത്രിയെയും തടഞ്ഞു
text_fieldsഷിരൂർ: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ ഉൾപ്പടെയുളളവർക്കു വേണ്ടി മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ ഷിരൂരിലേക്കു പോകുകയായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രനെയും ഡെപ്യൂട്ടി കമീഷണർ ലക്ഷ്മി പ്രിയയെയും തടഞ്ഞു. ഡി.സി കാറിൽ നിന്നിറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചു. ഉടൻ തന്നെ പൊലീസിനോട് മാധ്യമ പ്രവർത്തകരെ കടത്തി വിടാൻ നിർദ്ദേശം നൽകി.
മൽപെ മുങ്ങൽ സംഘത്തിന് സ്വന്തമായി യുട്യൂബ് ചാനലുണ്ട്. അവർ അകത്ത് കയറിയ ഉടൻ എല്ലാ കാര്യങ്ങളും ലൈവായിരുന്നു. മാധ്യമങ്ങൾ പകർത്താതിരിക്കാനാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് മാധ്യമ പ്രവർത്തകർ ഡി.സിയോട് പറഞ്ഞു.
ഈശ്വർ മൽപെ സംഘം
എട്ടംഗ സംഘമാണ് ഈശ്വർ മൽപെ സംഘം. ഈശ്വർ മൽപെയാണ് ടീം ലീഡർ. 60 കിലോമീറ്റർ വേഗതയിൽ വാഹനം ഓടുന്ന വിധമാണ് നദിയിലെ വെള്ളത്തിൻ്റെ ഒഴുക്ക്. മൂന്നു പേരായിരിക്കും മുങ്ങുകയെന്ന് ഈശ്വർ മൽപെ മാധ്യമത്തോട് പറഞ്ഞു.
ഇതിനകം ആയിരത്തോളം പേരെ പുഴയിൽ നിന്നും കടലിൽ നിന്നുമായി മുങ്ങിയെടുത്തിട്ടുണ്ട്. അതിലേറെ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പുഴയിൽ ആങ്കർ സ്ഥാപിച്ചാണ് മുങ്ങുക. ഗംഗാവലിയിലേതിനേക്കാൾ സങ്കീർണ്ണമായ പുഴകളിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.