മീഡിയവൺ കേസിൽ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മീഡിയവൺ ചാനലിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ ഉടമസ്ഥരായ 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്' അടക്കമുള്ളവർ സമർപ്പിച്ച ഹരജികളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് ഏറ്റവും മുതിർന്ന തലത്തിൽ തീരുമാനിക്കാനുള്ളതാണെന്നും അതിന് സമയമെടുക്കുമെന്നും അതിനാൽ നാലാഴ്ച കൂടി സത്യവാങ്മൂലത്തിന് നൽകണമെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. വ്യാഴാഴ്ച അന്തിമ വാദത്തിനായി ഹരജികൾ പരിഗണിക്കാനിരിക്കേയാണ് കൂടുതൽ സമയം ചോദിച്ച് ബുധനാഴ്ച കേന്ദ്ര സർക്കാർ സുപ്രീംകോടതി രജിസ്ട്രിക്ക് കത്തു നൽകിയത്.
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞജീവ് ഖന്ന, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് നാലാം നമ്പർ കോടതിയിൽ 14ാമത്തേതായി വാദം കേൾക്കാനുള്ള കേസുകളുടെ പട്ടികയിൽ മീഡിയവൺ കേസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജഡ്ജിമാർക്കുണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ ഈ കത്ത് അവർക്ക് കൈമാറണമെന്നും കേന്ദ്ര സർക്കാർ രജിസ്ട്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.