ബാബരി ഭൂമി കേസിൽ മധ്യസ്ഥ ചർച്ച തുടങ്ങി
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസ് ഒത്തുതീർക്കാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ മൂന്നംഗ സമി തി മധ്യസ്ഥ ചർച്ച തുടങ്ങി. ജസ്റ്റിസ് ഇബ്രാഹീം കലീഫുല്ല അധ്യക്ഷനായ മധ്യസ്ഥ സമിത ിക്കുമുമ്പാകെ തങ്ങളുടെ നിലപാട് ബോധിപ്പിക്കാൻ 25ഒാളം ഹരജിക്കാരും അവരുടെ അഭിഭാഷ കരും ആദ്യദിവസം തന്നെ ഫൈസാബാദിലെത്തി. ഫൈസാബാദ് ജില്ല ഭരണകൂടം മധ്യസ്ഥ ചർച്ചക്ക് എത്തിച്ചേരാൻ കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു.
ഫൈസാബാദ് അവധ് സർവകലാശാ ലയിൽ കനത്ത സുരക്ഷാവലയത്തിലൊരുക്കിയ ഹാളിലാണ് മധ്യസ്ഥ സമിതി കക്ഷികളുമായി ചർച്ച നടത്തിയത്. ജസ്റ്റിസ് ഇബ്രാഹീം കലീഫുല്ലക്കുപുറമെ ശ്രീ ശ്രീ രവിശങ്കർ, ശ്രീരാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയിലുള്ളത്.
സമിതി മൂന്നുദിവസം ഫൈസാബാദിലുണ്ടാകുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മധ്യസ്ഥശ്രമങ്ങൾ രഹസ്യസ്വഭാവത്തിലായിരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സിവിൽ നടപടിക്രമം 89ാം വകുപ്പ് പ്രകാരം കോടതിയിൽ നിക്ഷിപ്തമായ അധികാരമുപേയാഗിച്ച് കഴിഞ്ഞയാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള ബാബരി ഭൂമി തർക്കം മധ്യസ്ഥതക്ക് വിട്ടത്.
തർക്കഭൂമിയുള്ള ഫൈസാബാദിൽ ഒരാഴ്ചക്കകം മധ്യസ്ഥനടപടികൾ ആരംഭിക്കണമെന്നും പുരോഗതി നാലാഴ്ചക്കകം സുപ്രീംകോടതിയെ അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചിരുന്നു. ആകെ എട്ടാഴ്ചയാണ് മധ്യസ്ഥനീക്കങ്ങൾക്ക് സുപ്രീംകോടതി അനുവദിച്ചത്. ഫലം കണ്ടില്ലെങ്കിൽ കേസിൽ കോടതി വാദം കേൾക്കലിലേക്ക് കടക്കും.
കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല വിരാജ്മാൻ എന്നിവർ സമർപ്പിച്ച മധ്യസ്ഥരുടെ പേരുകളിലൊന്നുപോലും സ്വീകരിക്കാതിരുന്ന സുപ്രീംകോടതി സ്വന്തംനിലക്ക് മൂന്നുപേരെ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.