കേന്ദ്രസർക്കാർ മധ്യസ്ഥൻ ഇന്ന് കശ്മീരിൽ
text_fieldsന്യൂഡൽഹി: ജമ്മു- കശ്മീർ പ്രശ്നത്തിന് പരിഹാരം കാണാൻ കേന്ദ്രസർക്കാർ നിയോഗിച്ച മധ്യസ്ഥൻ ദിനേശ്വർ ശർമ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തും. അതേസമയം, 370ാം വകുപ്പ് എടുത്തുകളഞ്ഞിട്ട് ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. നിയമനത്തിനു ശേഷം ആദ്യമായാണ് ദിനേശ്വർ ശർമ കശ്മീർ താഴ്വരയിൽ എത്തുന്നത്. ദൗത്യം ആരംഭിക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച അദ്ദേഹം ഡൽഹിയിൽ മുഖ്യമന്ത്രി മഹ്ബൂബയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ദൗത്യം ഏറ്റെടുത്ത ശേഷമുള്ള ആദ്യസന്ദർശനമാണ് ഇതെന്നും തന്നെ കാണാൻ ആഗ്രഹിക്കുന്ന ആരുമായും കൂടിക്കാഴ്ച നടത്തുമെന്നും ശർമ പിന്നീട് പ്രതികരിച്ചു.
എന്നാൽ, മധ്യസ്ഥശ്രമം വഴിപാട് ആവരുതെന്ന് മഹ്ബൂബ മുഫ്തി ശർമയോട് പറഞ്ഞതായാണ് സൂചന. ശനിയാഴ്ച ഡൽഹിയിൽ ദേശീയ ദിനപത്രത്തിെൻറ പരിപാടിയിൽ സംസാരിക്കവേയാണ് 370ാം വകുപ്പ് എടുത്തുകളയാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരം ശ്രമം കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. നമ്മുടെ കൈവശം ഭൂമിയുണ്ട്. ഇനി നാം ജനങ്ങളുടെ വിശ്വാസമാണ് നേടേണ്ടത്. കൂടാതെ, മധ്യസ്ഥശ്രമങ്ങൾക്ക് പിന്തുണ നൽകാൻ എൻ.െഎ.എയുടെ നടപടികൾ പിൻസീറ്റിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കശ്മീരിൽ എത്തുന്ന ദിനേശ്വർ ശർമ അഞ്ചു ദിവസം അവിടെയുണ്ടാകും.
സമാധാനത്തിന് തന്റെ കൈയിൽ മാന്ത്രികദണ്ഡില്ലെന്ന് ശർമ
ശ്രീനഗർ: ജമ്മു-കശ്മീരിൽ സമാധാനം കൊണ്ടുവരാൻ തെൻറ കൈയിൽ മാന്ത്രികവടിയൊന്നുമില്ലെന്നും മറിച്ച് ഗൗരവമേറിയ ഇടപെടലുകൾ മാത്രമാണെന്നും കേന്ദ്രം നിയമിച്ച പ്രത്യേക മധ്യസ്ഥൻ ദിനേശ്വർ ശർമ. സമാധാനത്തിനുവേണ്ടിയുള്ള തെൻറ പരിശ്രമങ്ങൾ ആത്മാർഥതയോടെ വിലയിരുത്തപ്പെടണമെന്നും അത് ഭൂതകാലത്തിെൻറ കണ്ണാടി വെച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ വിവിധ കക്ഷികളുമായുള്ള ചർച്ച തുടങ്ങുന്നതിനുമുമ്പായി അന്തിമ തീർപ്പിൽ എത്താൽ കഴിയില്ല. ഗൗരവമേറിയ ശ്രമമാണ് തെൻറ ഭാഗത്തുനിന്ന് ഉണ്ടാവുക. താഴ്വരയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരുടെ വേദനകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിനുവേണ്ട പരിഹാരം കണ്ടെത്തുമെന്നും മുൻ ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ കൂടിയായ ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.