Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ പ്രവേശനം:...

മെഡിക്കൽ പ്രവേശനം: ഹരജി ഇന്ന് പരിഗണിക്കും

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ല്‍ഹി: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ തൊ​ടു​പു​ഴ അ​ല്‍അ​സ​ർ, ഡി.​എം വ​യ​നാ​ട്, അ​ടൂ​ര്‍ മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ന​ല്‍കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ഇന്ന്​ പരിഗണിക്കും. ഇന്നലെ ഹരജി പരിഗണിക്കാനെടുത്തപ്പോൾ സ്വ​ശ്ര​യ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളെ​ല്ലാം ചീ​ഫ് ജ​സ്​​റ്റി​സി​​െൻറ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ വാ​ദ​ത്തെ കോ​ള​ജു​ക​ള്‍ എ​തി​ർ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്‌​ഡെ, എ​ൽ. നാ​ഗേ​ശ്വ​ര റാ​വു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്​ ഹരജി ഇന്നത്തേക്ക്​ മാറ്റിയത്​. 

ഈ ​വി​ഷ​യം നേ​ര​േ​ത്ത ചീ​ഫ് ജ​സ്​​റ്റി​സി​​െൻറ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​തെ​ന്നാ​യി​രു​ന്നു ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ത​ന്നെ എം.​സി.​ഐ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി​കാ​സ് സി​ങ്ങി​​െൻറ വാ​ദം. അ​തി​നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ എ​ല്ലാം ചീ​ഫ് ജ​സ്​​റ്റി​സി​​െൻറ ബെ​ഞ്ചി​ല്‍ ഒ​രു​മി​ച്ച് കേ​ള്‍ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ കോ​ള​ജു​ക​ള്‍ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ല്‍ സി​ബ​ൽ, ദു​ഷ്യ​ന്ത് ദ​വെ എ​ന്നി​വ​ര്‍ എ​തി​ര്‍ത്തു. തു​ട​ര്‍ന്നാ​ണ് കേ​സ് ചൊ​വ്വാ​ഴ്​​ച​ത്തേ​ക്ക് മാ​റ്റി​യ​ത്. 

മൂ​ന്ന് കോ​ള​ജു​ക​ള്‍ക്കും പ്ര​വേ​ശ​നം ന​ട​ത്താ​ന്‍ കേ​ര​ള ഹൈ​കോ​ട​തി ന​ല്‍കി​യ ഇ​ട​ക്കാ​ല അ​നു​മ​തി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ര്‍ന്ന് റി​ട്ട് ഹ​ര​ജി ന​ല്‍കാ​ന്‍ കോ​ള​ജു​ക​ള്‍ക്ക് അ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. മൂ​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​മാ​യി 400 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ പ​ഠി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ നി​ല​പാ​ട്. എ​ന്നാ​ല്‍, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​വേ​ശ​ന​ത്തെ എം.​സി.​ഐ എ​തി​ര്‍ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admissionmalayalam newssupreme court
News Summary - Medical Admission : SC consider Complaints Today - India NEws
Next Story