മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി; മോദി എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കുന്നവർക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതിരിക്കെ 90 ടൺ സെർബിയയിലേക്ക് കയറ്റുമതി ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി എം.പി ചോദിച്ചു.
പ്രതിരോധ വസ്തുക്കൾക്ക് ദൗർലഭ്യം നേരിടുന്ന സമയത്ത് കേന്ദ്ര സർക്കാർ സെർബിയയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. 90 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് കയറ്റുമതി ചെയ്തത്. നമുക്ക് ഭ്രാന്താണോ? ഇത് കുറ്റകരമാണ് -തിവാരി ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ ഓഫീസർമാർക്ക് ആവശ്യത്തിന് സംരക്ഷണ കവചങ്ങൾ ഇല്ലാതിരിക്കെയാണ് 90 ടൺ മെഡിക്കൽ ഉപകരണങ്ങളും സുരക്ഷാ കവചങ്ങളും സെർബിയയിലേക്ക് കേന്ദ്രം കയറ്റുമതി ചെയ്തത്. വൈറസ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ നൽകുന്ന യു.എൻ.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ പലയിടത്തും ഡോക്ടർമാർ പി.പി.ഇ കിറ്റും എൻ 95 മാസ്കുമില്ലാതെ ജീവൻ പണയംവെച്ചാണ് കോവിഡ് രോഗികളെ പരിചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ടൺ കണക്കിന് മെഡിക്കൽ ഉപകരണങ്ങൾ സെർബിയക്ക് നൽകുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.