യു.പിയിൽ മെഡിക്കൽ കോളജ് ഡോക്ടറെ വകുപ്പ് മേധാവി പീഡിപ്പിച്ചതായി പരാതി
text_fieldsമീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മെഡിക്കൽ കോളജ് ഡോക്ടറെ വകുപ്പ് മേധാവി പീഡിപ്പിച്ചതായി പരാതി. ലാല ലജ്പത് റോയ് മെമ്മോറിയൽ മെഡിക്കൽ കോളജിലാണ് സംഭവം. ഇ.എൻ.ടി വിഭാഗത്തിെൻറ തലവൻ ഡോ.കപിലാണ് ജൂനിയർ റസിഡൻറ് ഡോക്ടറെ പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.
ഇ.എൻ.ടി തലവൻ ഡോ.കപിലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ഡോ.കപിലിനെതിരെ ഉയർന്നിരിക്കുന്നതെന്ന് റെസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻറ് സങ്കേത് ത്യാഗി പറഞ്ഞു. മെഡിക്കൽ കോളജ് അധികൃതർ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വകുപ്പ് മേധാവിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മെഡിക്കൽ കോളജിൽ ഉയർന്നത്. മെഡിക്കൽ വിദ്യാർഥികൾ പ്രിൻസിപ്പലിെൻറ ഓഫീസിലേക്ക് മാർച്ച് നടത്തി. വകുപ്പുതലത്തിൽ ഡോ.കപിലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.