മെഡിക്കൽ കമീഷൻ: സമരവുമായി മുന്നോട്ടുപോകും – െഎ.എം.എ
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ബില്ലിനെതിരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ (െഎ.എം.എ). വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്കി.
ബില്‍ നടപ്പാക്കുന്നതോടെ ഭരണ നിർവാഹക സമിതി ഇല്ലാതാവുെമന്നും സര്‍ക്കാര്‍ നാമനിർദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന കമീഷൻ അഴിമതിക്ക് കാരണമാകുമെന്നും െഎ.എം.എ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ബ്രിഡ്ജ് കോഴ്സുകൾ വ്യാജ വൈദ്യന്മാരെ സൃഷ്ടിക്കും. ഇത് മെഡിക്കല്‍ വിദ്യാർഥികളുടെ പഠനത്തെ ബാധിക്കും. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സമരത്തിന് നിർബന്ധിതരാകുമെന്നും ഐ.എം.എ ഭാരവാഹികൾ ആർ.എൻ. ടണ്ഡൻ, ഡോ. ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.