Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ വിദ്യാർഥിനി...

മെഡിക്കൽ വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി; പരീക്ഷാ സമ്മർദമെന്ന്

text_fields
bookmark_border
deadbody
cancel
camera_alt

Representational image

പുണെ: 21കാരിയായ മെഡിക്കൽ വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. പുണെയിലെ ബി.ജെ മെഡിക്കൽ കോളജിലാണ് സംഭവം. കോളജിലെ സസ്സൂൺ ജനറൽ ആശുപത്രിയുടെ മുകളിൽനിന്നും വിദ്യാർഥിനി താഴേക്ക് ചാടുകയായിരുന്നു.

ഏതാനും ദിവസങ്ങളായി വിദ്യാർഥിനി പരീക്ഷയുടെ സമ്മർദത്തിലായിരുന്നെന്നാണ് വിവരമെന്ന് അധികൃതർ പറഞ്ഞു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ആദ്യ വർഷ മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. തയാറെടുപ്പ് നടത്തിയിട്ടില്ലെങ്കിലും പരീക്ഷ എഴുതണമെന്ന് മാതാപിതാക്കൾ നിർബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാർഥിനി പല സമയത്തും കരച്ചിലിലായിരുന്നു. തുടർന്ന് പെൺകുട്ടിയുമായി മാതാപിതാക്കൾ സൈക്യാട്രിസ്റ്റിനെ സമീപിച്ചിരുന്നതായും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical StudentExam Stress
News Summary - Medical Student Dies By Suicide, Police Suspect Exam Stress
Next Story