യു.പിയിൽ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി; ഡോക്ടർ അറസ്റ്റിൽ
text_fields
ലഖ്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ 25 കാരിയായ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ബുധനാഴ്ച രാവിലെയാണ് ഡൽഹി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി യോഗിത ഗൗതത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് ചൊവ്വാഴ്ച കുടുംബം പൊലീൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച ബഹോദിയിൽ യോഗിതയുടെ മൃതദേഹം കണ്ടെത്തിയത്.
ആഗ്രയിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരുന്ന യുവതിയെ ജലൗനിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ വിവേക് തിവാരി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഡോക്ടർ തട്ടികൊണ്ടുപോയതാകാമെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു. യോഗിതയെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടർ വിവേക് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന കുടുംബത്തിെൻറ പരാതിയിൽ പൊലീസ് ഇയാളെ കറ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴുത്തിലും തലക്കും പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായും പൊലീസ് ഓഫീസർ ബബ്ലൂ കുമാർ അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരികുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങളാണ് ഉത്തർപ്രദേശിലുണ്ടായത്. യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് തിങ്കളാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.