അനസ്തേഷ്യ മരുന്ന് അമിതമായി കുത്തിവെച്ച് മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കി
text_fieldsഇൻഡോർ(മധ്യപ്രദേശ്): അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മഹാത്മ ഗാന്ധി മെമോറിയൽ ഗവ. മെഡിക്കൽ കൊളജിലെ അനസ്തേഷ്യോളജി വിഭാഗം മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയും ജബൽപൂർ സ്വദേശിനിയുമായ അപൂർവ ഗൊൽഹാനിയാണ് (27) ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിൽ വെച്ച് മരുന്ന് കഴിച്ച് അവശയായ വിദ്യാർഥിനിയെ സഹപാഠികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വന്തം ഡയറിയിൽ, ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിവെച്ചിരുന്നതായി സന്യോഗിതാഗഞ്ജ് പൊലീസ് ഇൻസ്പെക്ടർ തെഹസീഹബ് ഖാസി പറഞ്ഞു. എന്നാൽ പ്രശ്നങ്ങളൊന്നും സുഹൃത്തുക്കളുമായോ അധ്യാപകരുമായോ പങ്കുവെച്ചിരുന്നില്ലെന്ന് കൊളജ് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ. കെ.കെ. അറോറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.