മരുന്നിന് നിലവാരമില്ലെങ്കിൽ മുഴുവൻ ബാച്ചിെൻറയും വില പിഴ; ശിപാർശയായി
text_fieldsന്യൂഡൽഹി: മരുന്നു നിർമാണത്തിൽ പാകപ്പിഴ ഉണ്ടായാൽ നിർമാതാവിനെതിരെ നിയമ നടപടിയ െന്ന നിലവിലെ നിയമത്തിന് പകരം മുഴുവൻ ബാച്ചിെൻറയും വില കണക്കാക്കി പിഴയീടാക്കാൻ ശ ിപാർശ. ഒരു മരുന്നിന് നിലവാരക്കുറവുെണ്ടന്നോ കേടായെന്നോ കണ്ടെത്തിയാൽ ആ ബാച്ചി ലെ മുഴുവൻ മരുന്നിെൻറയും വിപണി വില പിഴയായി ഇൗടാക്കണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഒാർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ച ശിപാർശയിൽ ആവശ്യപ്പെടുന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന മരുന്നു ഉപദേശക സമിതിയായ ഡ്രഗ്സ് അഡ്വൈസറി ബോർഡ് (ഡി.ടി.എ.ബി) ശിപാർശ അംഗീകരിച്ച് അനുമതിക്കായി ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ടാബ്ലറ്റ് ആയാലും ദ്രവരൂപത്തിലുള്ളതായാലും സാധാരണഗതിയിൽ 10,000 മുതൽ ലക്ഷം യൂനിറ്റ് വരെയാണ് ഒരു ബാച്ചിൽ ഉൽപാദിപ്പിക്കുക. ഏതെങ്കിലും ഒരു യൂനിറ്റിൽ അപാകത കണ്ടെത്തിയാൽ ആ ബാച്ചിൽ ഉൽപാദിപ്പിച്ച മുഴുവൻ മരുന്നിെൻറയും വിലയുടെ അടിസ്ഥാനത്തിൽ പിഴയീടാക്കാനാണ് നിർദേശം.
‘‘ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ 45തരം പരിശോധനകളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെടുകയാണെങ്കിൽ പ്രസ്തുത മരുന്ന് ഗുണനിലവാരമില്ലാത്തതായി കണക്കാക്കപ്പെടും. നിർമാതാവിനെതിരെ കേസെടുത്ത് കോടതിയിൽ എത്തിക്കുന്നതിനു പകരം, അവരെ സാമ്പത്തികമായി ശിക്ഷിക്കുമെന്നാണ് പുതിയ ശിപാർശയിലുള്ളത്’’ -ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.