മെഡിസിൻ: മാനേജ്മെന്റ് സീറ്റ് മൂഴുവൻ തദ്ദേശീയർക്ക് നീക്കിവെച്ച് തെലങ്കാന
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ 100 ശതമാനം മാനേജ്മെന്റ് സീറ്റുകളും തദ്ദേശീയരായ വിദ്യാർഥികൾക്ക് നീക്കിവെച്ച് തെലങ്കാന സർക്കാർ. 2014 ജൂൺ രണ്ടിനു ശേഷം സ്ഥാപിതമായ കോളജുകളിൽ ഇത് നടപ്പാക്കും.
ഇതുസംബന്ധിച്ച് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. പുതുക്കിയ പ്രവേശന നയമനുസരിച്ച് കോമ്പീറ്റന്റ് അതോറിറ്റി ക്വോട്ടക്ക് കീഴിലുള്ള 85 ശതമാനം സംവരണ സീറ്റുകളായും ബാക്കി 15 ശതമാനം അൺറിസർവ്ഡായും തെലങ്കാന വിദ്യാർഥികൾക്ക് അനുവദിക്കും. 2014നുമുമ്പ് 85 ശതമാനം പ്രാദേശിക വിദ്യാർഥികൾക്കാണ് സംവരണം ചെയ്തിരുന്നത്. ബാക്കി ഏതു പ്രദേശത്തുനിന്നുള്ള വിദ്യാർഥികൾക്കും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.