മരുന്നുകളും കാവിവത്കരിക്കുന്നു; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്ക
text_fieldsന്യൂഡൽഹി: മരുന്നുകളും കാവിവത്കരിക്കാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. രോഗികൾക്ക് നൽകുന്ന ‘വെജിറ്റേറിയൻ’ അല്ലാത്ത കാപ്സ്യൂൾ ഗുളികകൾ മാറ്റാനാണ് നീക്കം. പകരം പൂർണമായും സസ്യങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്നവ ഉപയോഗിച്ച് കാപ്സ്യൂൾ നിർമിക്കാൻ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നടപടികൾ ആരംഭിച്ചു.
കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ ശക്തമായ സമ്മർദമാണ് കാരണം. നിലവിൽ ജെലാറ്റിൻ കൊണ്ടാണ് കാപ്സ്യൂളുകൾ പൊതിയുന്നത്. മൃഗങ്ങളുടെ കോശങ്ങളിലെ പ്രോട്ടീനായ കൊളാജനിൽ നിന്നുള്ള നിറവും രുചിയും ഇല്ലാത്ത, വെള്ളത്തിൽ ലയിക്കുന്ന വസ്തുവാണ് ജെലാറ്റിൻ. പക്ഷേ മൃഗങ്ങളിൽ നിന്നുള്ളതിനാൽ ‘ലക്ഷക്കണക്കിന് സസ്യഭുക്കുകളുടെ മതവികാരം വ്രണപ്പെടുന്നു. അതിനാൽ ധാരാളം രോഗികൾ കാപ്സ്യൂൾ ഒഴിവാക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേനകയുടെ നിവേദനം. ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡിെൻറ (ഡി.ടി.എ.ബി) ആശങ്ക മറികടന്നാണ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം.
വെജിറ്റേറിയൻ കാപ്സ്യൂൾ നിർമാണവും സാേങ്കതിക ഫലവും പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചുവെന്ന് കേന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോ. ജി.എൻ. സിങ് ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വകാര്യ മരുന്ന് നിർമാതാക്കളുടെ ഉൾപ്പെടെ അഭിപ്രായവും മന്ത്രാലയം ആരാഞ്ഞിട്ടുണ്ട്. ‘ഇക്കാര്യത്തിൽ ധാരാളം യോഗങ്ങളും എഴുത്ത് കുത്തുകളും വിവിധ തലങ്ങളിൽ നടന്നുകഴിഞ്ഞു. കുറച്ച് മാസങ്ങൾക്കുള്ളിൽ നിലവിലെ സ്ഥിതി അറിയാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2017 മാർച്ച് 20നാണ് വിദഗ്ധ സമിതി രൂപവത്കരിച്ചത്.
2016 മാർച്ചിലാണ് മേനക ഗാന്ധി ആരോഗ്യമന്ത്രി ജെ.പി. നദ്ദക്ക് നിവേദനം സമർപ്പിച്ചത്. ജെയിൻ സമുദായത്തിൽനിന്ന് അടക്കം തനിക്ക് പരാതികൾ ലഭിച്ചുവെന്നും മറ്റൊരു സാധ്യത നിലനിൽക്കുേമ്പാൾ മൃഗങ്ങളുടെ കോശങ്ങളിൽ നിന്നുണ്ടാക്കുന്ന കാപ്സ്യൂൾ ഉപയോഗിക്കാൻ നിർബന്ധിക്കരുതെന്നുമായിരുന്നു ഉള്ളടക്കം. സസ്യങ്ങളിൽ നിന്നുള്ള കാപ്സ്യൂളുകൾ ദഹിക്കാൻ എളുപ്പമാണെന്നും വാദിച്ചു.
തുടർന്ന് ആരോഗ്യ മന്ത്രി ഇക്കാര്യം ജി.എൻ. സിങ്ങുമായും ആരോഗ്യ സെക്രട്ടറി ഭാനുപ്രതാപ് ശർമയുമായി സംസാരിച്ചു. മുൻഗണനാടിസ്ഥാനത്തിൽ നടപടി എടുക്കാനായിരുന്നു നിർദേശം.
എന്നാൽ 2016 മേയിൽ ചേർന്ന ഡി.ടി.എ.ബി സാേങ്കതിക പ്രശ്നങ്ങൾ ഉന്നയിച്ചു. രോഗികൾക്ക് മരുന്നുകൾ നിർദേശിക്കുന്നത് അസുഖത്തിെൻറ അടിസ്ഥാനത്തിലാണെന്നും ഇഷ്ടപ്രകാരം കഴിക്കാനുള്ളതല്ലെന്നും ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സസ്യഭുക്ക്, മാംസഭുക്ക് എന്ന വേർതിരിവ് കൊണ്ടുവരുന്നതിൽ അപകടമുണ്ട്.
മാത്രമല്ല, ചില കാപ്സ്യൂളുകളുടെ പുറം കൃത്രിമ പദാർഥങ്ങളാലാണ് നിർമിേക്കണ്ടത്. അതിനാൽ സസ്യഭുക്കുകൾക്കുള്ള മരുന്ന് എന്ന ആശയം പ്രാവർത്തികമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ മേയ് 21ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കുകയായിരുന്നു ആരോഗ്യ മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.