'സ്ത്രീകളുടെ ഫോട്ടോ കത്തിക്കുന്ന പുരുഷന്മാരെ ധീരന്മാരെന്നാണോ വിളിക്കേണ്ടത്?' മീന ഹാരിസ്
text_fieldsവാഷിങ്ടൺ: പോപ് ഗായിക റിഹാനയുടെ ട്വീറ്റോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യയിലെ കർഷകരുടെ സമരം. ഗ്രെറ്റ തുൻബർഗിനൊപ്പം കമല ഹാരിസിന്‍റെ മരുമകൾ മീന ഹാരിസിന്‍റെ ട്വീററുകളും കേന്ദ്രസർക്കാരിനെ വെട്ടിലാക്കി. മൂന്ന് സ്ത്രീകളുടേയും ഫോട്ടോകൾ കത്തിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന ആൾക്കൂട്ടം ഇതിനോട് പ്രതികരിച്ചത്.
തീവ്രവാദികളുടെ ആൾകൂട്ടം നിങ്ങളുടെ ഫോട്ടോ കത്തിക്കുന്നത് കാണുന്നത് വളരെ വിചിത്രമായ അനുഭവമാണ്. നമ്മൾ ഇന്ത്യയിൽ ആയിരുന്നു താമസിച്ചിരുന്നതെങ്കിൽ അവർ എന്തായിരുന്നിരിക്കും ചെയ്യുക എന്ന സങ്കൽപ്പിച്ചുനോക്കൂ എന്നാണ് മീന ഹാരിസ് ഇതിന് ട്വിറ്ററിലൂടെ മറുപടി നൽകിയത്.
'ഞാൻ പറയാം – 23 വയസുള്ള, തൊഴിൽ അവകാശ പ്രവർത്തകയായ നൗദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 20 ദിവസത്തിലധികമായി അവളെ ജാമ്യമില്ലാതെ തടഞ്ഞുവച്ചിരിക്കുകയാണ്.' മീന ഹാരിസ് ട്വീറ്റ് ചെയ്തു.
Weird to see a photo of yourself burned by an extremist mob but imagine what they would do if we lived in India. I'll tell you—23 yo labor rights activist Nodeep Kaur was arrested, tortured & sexually assaulted in police custody. She's been detained without bail for over 20 days. pic.twitter.com/Ypt2h1hWJz
— Meena Harris (@meenaharris) February 5, 2021
കർഷകരെ പിന്തുണച്ച സ്ത്രീകളുടെ ഫോട്ടോ കത്തിച്ച ധീരന്മാരായ പുരുഷന്മാർ എന്നായിരിക്കും നിങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരിക. അത് സ്വാഭാവികമാണ് എന്നാണോ വിചാരിക്കേണ്ടത്? അവർ ചോദിച്ചു.
Y'all literally have headlines that say "Brave Indian men burned pictures of women who support farmers" and think that's normal
— Meena Harris (@meenaharris) February 5, 2021
കർഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ നേടികൊടുത്തു കൊണ്ട് പോപ്പ് താരം റിഹാന കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവർ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശികൾ അഭിപ്രായം പ്രകടിപ്പിക്കേണ്ട എന്ന് വാദിച്ച് കൊണ്ട് കേന്ദ്ര മന്ത്രിമാരും ബോളിവുഡ് താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.