പുഞ്ചിരിത്തിളക്കവുമായി മീരാകുമാർ
text_fieldsന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ലോക്സഭ സ്പീക്കറുടെ ഇരിപ്പിടത്തിൽനിന്ന് വനിത ശബ്ദം മുഴങ്ങി കേട്ടത് മീരാകുമാറിലൂടെയായിരുന്നു. 2009 ൽ പതിനഞ്ചാം ലോക്സഭയിലായിരുന്നു അത്. ആദ്യ വനിത സ്പീക്കർ ദലിത് വിഭാഗക്കാരിയായതും ചരിത്രമായി. പിതാവ് ജഗ്ജീവൻ റാം 25 വർഷം മുമ്പിരുന്ന കസേരയിൽ മകൾ ഇരുന്നതും അപൂർവ അനുഭവമായി. 1980ലും 1984ലും ജഗ്ജീവൻ റാം ലോക്സഭ പ്രോേട്ടം സ്പീക്കറായിരുന്നു.
ബാബുജി എന്ന ബാബു ജഗ്ജീവൻ റാമിെൻറ പ്രിയപുത്രി മീര സ്പീക്കർ പദവിയിൽ തിളങ്ങി. എതിരില്ലാതെയാണ് അവർ തെരെഞ്ഞടുക്കപ്പെട്ടത്. സഭ ഇളകിമറിഞ്ഞ സന്ദർഭങ്ങളിൽ പോലും അവരുടെ ശാന്തസ്വഭാവവും സൗമ്യ ഭാഷണവും സഭക്ക് പുതുമയായി. സദാ പുഞ്ചിരിത്തിളക്കവുമായി അവർ ഏവരുടെയും ആദരവ് പിടിച്ചുപറ്റി. മികച്ച സ്പീക്കർ എന്ന പേരുമായാണ് 2014ൽ പടിയിറങ്ങിയത്.
എം.എ, എൽഎൽ.ബി ബിരുദധാരിയായ അവർക്ക് സ്പാനിഷിൽ ഡിപ്ലോമയുണ്ട്. 1945 മാർച്ച് 31ന് പട്നയിലാണ് ജനനം. സ്വാതന്ത്യസമര സേനാനിയായ പിതാവിെൻറ രാഷ്ട്രീയം തന്നെയാണ് അവർ പിന്തുടർന്നത്. പിതാവ് ജഗജീവൻ റാം ഉപപ്രധാന മന്ത്രി പദവും അലങ്കരിച്ചു. അമ്മ ഇന്ദാണി. ഇന്ത്യൻ ഫോറിൻ സർവിസ് (െഎ.എഫ്.എസ്) വിട്ടാണ് മീരാകുമാർ രാഷ്്ട്രീയത്തിൽ ഇറങ്ങിയത്. 1973ൽ െഎ.എഫ്.എസിൽ പ്രവേശിച്ച അവർ സ്പെയിൻ, യു.കെ, മൊറീഷ്യസ് എംബസികളിൽ സേവനമനുഷ്ഠിച്ചു.
1985ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബിജ്നോറിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുതവണ ലോക്സഭയിലെത്തി. 2000ൽ നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് മീര പാർട്ടി വിട്ടു. എന്നാൽ, 2002ൽ പാർട്ടിയിൽ തിരിച്ചെത്തി. യു.പി.എയുടെ ആദ്യ മന്ത്രിസഭയിൽ അംഗമായി. സാമൂഹിക നീതി, ജലവിഭവ വകുപ്പിെൻറ ചുമതലയായിരുന്നു അവർക്ക്. 1990ലും 1996ലും 1998ലും കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായി. സുപ്രീംകോടതി അഭിഭാഷകനായ മഞ്ജുൾ കുമാർ ആണ് ഭർത്താവ്. ഒരു മകനും രണ്ടു പെൺമക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.