പിന്തുണ തേടി വോട്ടർമാർക്ക് മീര കുമാറിെൻറ കത്ത്
text_fieldsന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കുന്നതിന് പിന്തുണ തേടി പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി മീര കുമാർ വോട്ടർമാരായ എം.പി, എം.എൽ.എമാർക്ക് കത്തയച്ചു. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കുന്നതിനുള്ള വഴിയായി രാഷ്ട്രപതിയുടെ പദവി ഉപയോഗിക്കപ്പെടാവുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കത്തിൽ മീര കുമാർ വോട്ടർമാരെ ഒാർമിപ്പിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പോരാട്ടം മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് മീര കുമാർ പറഞ്ഞു. വ്യക്തിയുടെയോ പാർട്ടിയുടെയോ താൽപര്യങ്ങളെക്കാൾ വലിയ പ്രാധാന്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിനുണ്ട്.
സ്വാതന്ത്ര്യസമരത്തിലും ജാതി വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലും പങ്കാളിയാകാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇൗ രണ്ടു പോരാട്ടങ്ങളും തെൻറ ചിന്താധാരയെയും ജീവിതരീതിയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പാർട്ടികൾക്ക് അതീതമായി, രാജ്യം കെട്ടിപ്പടുത്ത നേതാക്കളിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത്.
എല്ലാവരെയും ഉൾച്ചേർക്കുന്ന സാമൂഹിക നീതി സംരക്ഷിക്കപ്പെടേണ്ട ഘട്ടത്തിൽ അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് പൊതുലക്ഷ്യത്തിനാണ് ഉൗന്നൽ നൽകേണ്ടത്.
ഭരണഘടനയാണ് ജനാധിപത്യത്തിെൻറ നെട്ടല്ല്. പ്രതിസന്ധിയുടെയും ആശയക്കുഴപ്പത്തിെൻറയും ഘട്ടങ്ങളിൽ രാജ്യത്തിന് വഴികാട്ടുന്നത് ഭരണഘടനയാണ്. അതിെൻറ കാവലാൾ എന്ന അങ്ങേയറ്റം ഉത്തരവാദപ്പെട്ട പദവിയാണ് രാഷ്ട്രപതിയുടേത്. നിയമനിർമാണങ്ങളുടെ കാര്യത്തിലും രാഷ്ട്രപതിഭവൻ പ്രധാനപ്പെട്ടതാണ്. രാജ്യത്തിെൻറ ഭാവി നിർണയിക്കുന്നതിൽ വിവേകേത്താടെ നിലപാടെടുക്കേണ്ട ഘട്ടമാണിതെന്ന് മീര കുമാർ കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.