Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മരണത്തിലും അവർക്ക്​...

'മരണത്തിലും അവർക്ക്​ പിരിഞ്ഞിരിക്കാൻ ആകില്ലല്ലോ​'; കോവിഡ്​ ബാധിച്ച ടെക്കി ഇരട്ടകളുടെ മരണവും ഒരുമിച്ച്​

text_fields
bookmark_border
Joefred and Ralphred
cancel

മീററ്റ്​: ഗ്രിഗറി റെയ്​മണ്ട്​ റാഫേൽ ആ ദിവസം കൃത്യമായി ഓർക്കുന്നുണ്ട്​. 1997 ഏപ്രിൽ 23നാണ്​ തന്‍റെ ഭാര്യ സോജ രണ്ട്​ കൺമണികൾക്ക്​ ജന്മം നൽകിയത്​. ഇരട്ടകളായ തന്‍റെ പൊന്നോമനകൾക്ക്​ ദമ്പതികൾ ജോഫ്രഡ്​ വർഗീസ്​ ഗ്രിഗറിയെന്നും റാൽഫ്രഡ്​ ജോർജ്​ ഗ്രിഗറിയെന്നും പേരിട്ടു. മൂന്ന്​ മിനിറ്റിന്‍റെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും ജനനം.

ചെറുപ്പം മുതൽക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരൻമാരെ ആർക്കും വേർപ്പെടുത്താൻ ആകുമായിരുന്നില്ല. പഠനത്തിലടക്കം ഒന്നിച്ചായിരുന്ന ഇരുവരും കമ്പ്യൂട്ടർ എൻജിനിയറിങ്ങിലാണ്​ തങ്ങളുടെ ഭാവി കണ്ടത്​​. ഹൈദരാബാദിൽ ജോലിയും ഒരുമിച്ചായിരുന്നു. ഏപ്രിൽ 24ന്​ മഹാമാരി പിടി​െപട്ട ഇരുവരും മണിക്കൂറുകളുടെ മാ​ത്രം ഇടവേളയിൽ മരണത്തിലും ഒരുമിച്ചു.

'ഒരാൾക്ക്​ എന്താണോ സംഭവിക്കുന്നത്​ അത്​ തന്നെ മറ്റവനും സംഭവിക്കുമായിരുന്നു. ജനനം മുതൽ അത്​ അങ്ങനെയാണ്​. ജോഫ്രഡ്​ മരിച്ചുവെന്ന വിവരം കേട്ടയുടൻ ഞാൻ ഭാര്യയോട്​ പറഞ്ഞു. റാൽഫ്രഡ്​ ഒരിക്കലും ഒറ്റക്ക്​ വീട്ടിലേക്ക്​ മടങ്ങി വരില്ല​. അവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മേയ്​ 13നും മേയ്​ 14നുമായി മരിച്ചു' -പിതാവ്​ റാഫേൽ പറഞ്ഞു.


'അവർ ഞങ്ങൾക്കായി പല പദ്ധതികളും ഒരുക്കി വെച്ചിരുന്നു. ഞങ്ങൾക്ക്​ മെച്ചപ്പെട്ട ജീവിതം നൽകണമെന്ന്​ അവർ ആഗ്രഹിച്ചു. അധ്യപകരായിരുന്ന ഞങ്ങൾ അവരെ വളർത്തികൊണ്ടുവരാൻ ഒരുപാട്​ പാടുപെട്ടു എന്ന്​ കണ്ടാണ്​ പണം മുതൽ സന്തോഷം വരെ തിരികെ നൽകാൻ അവർ ആഗ്രഹിച്ചത്​. ജോലി തേടി കൊറിയയിലോ ജർമനിയിലോ പോകണമെന്ന്​ അവർ പദ്ധതിയിട്ടിരുന്നു. എന്തിനാണ്​ ദൈവം ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചതെന്ന്​ എനിക്ക്​ മനസ്സിലാകുന്നില്ല' -റാഫേൽ പറഞ്ഞു. ഇരുവരെയും കൂടാതെ ദമ്പതികൾക്ക്​ നെൽഫ്രെഡ്​ എന്ന്​ പേരുള്ള മകനും കൂടിയുണ്ട്​.

വിവാഹ ശേഷം 1990കളിൽ ഭാര്യയോടൊപ്പം കേരളത്തിലുണ്ടായിരുന്ന റാഫേൽ ശേഷം മീററ്റിൽ സ്​ഥിരതാമസമാക്കുകയായിരുന്നു. ഏപ്രിൽ 23നാണ്​ മക്കൾക്ക്​ കോവിഡ്​ ബാധിച്ചത്​. കുറച്ച്​ ദിവസം വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു. എന്നാൽ മേയ്​ ഒന്നോടെ രക്തത്തിലെ ഓക്​സിജന്‍റെ അളവ്​ കുറഞ്ഞതിനെ തുടർന്ന്​ ഇരുവരെയും ആനന്ദ്​ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ​േരാഗ്യനില കൂടുതൽ വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തി പോന്നത്​.

മേയ്​ 10ന്​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​ ആയതിനാൽ കുടുംബം അൽപം പ്രതീക്ഷയിലായിരുന്നു. 'മൂന്ന്​ ദിവസങ്ങൾക്ക്​ ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. ജോഫ്രഡ്​ പോയതിനാൽ റാൽഫ്രഡിന്​ മടങ്ങി വരാനാകില്ലെന്ന്​ എന്‍റെ മനസ്സ്​ പറഞ്ഞു. കാരണം അവർക്ക്​ പിരിഞ്ഞിരിക്കാൻ ആകില്ലല്ലോ'-പിതാവ്​ പറഞ്ഞു.

കോയമ്പത്തൂരിലെ കാരുണ്യ യൂനിവേഴ്​സിറ്റിയിലായിരുന്നു സഹോദരൻമാരുടെ ബി.ടെക്​ പഠനം. അവസാന വർഷത്തിൽ തന്നെ ഇരുവർക്കും ജോലിയും ലഭിച്ചു. ജോഫ്രഡിന്​ അസെഞ്ച്വർ പ്രൈവറ്റ്​ ലിമിറ്റഡിലും റാൽഫ്രഡിന്​ ഹ്യൂണ്ടായ്​ മുബിസ്​ കമ്പനിയിലുമാണ്​ ജോലി ലഭിച്ചത്​. കോവിഡ്​ വ്യാപനം മൂലം കുറച്ചുകാലമായി ജോഫ്രഡിന്​​ മീററ്റിലെ വീട്ടിൽ നിന്നായിരുന്നു ജോലി. എന്നാൽ കൈക്ക്​ പരിക്കേറ്റതിനെ തുടർന്നാണ്​ റാൽഫ്രഡ്​ ഹൈദരാബാദിലെ ഓഫിസിൽ നിന്ന്​ നാട്ടിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meerut​Covid 19covid deathtwins death
News Summary - Meerut techie twins died hours apart after battle with Covid
Next Story