ഭർത്താവിനെ കൊന്നതിന് പിന്നാലെ യുവതി പോയത് കാമുകനൊപ്പം അവധിയാഘോഷിക്കാൻ; ദൃശ്യങ്ങൾ പുറത്ത് -VIDEO
text_fieldsന്യൂഡൽഹി: ഭർത്താവിന് കൊന്നതിന് പിന്നാലെ മീററ്റിലെ യുവതി പോയത് കാമുകനൊപ്പം അവധിയാഘോഷിക്കാൻ കസോളിലേക്ക്. മണാലിയിലും കസോളിലും യുവതിയും കാമുകനും അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഹോളി ആഘോഷത്തിനായി കസോളിലെത്തിയ ഇരുവരും മണാലിയിലും സന്ദർശനം നടത്തി.
29കാരനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ മുസ്കാൻ രസ്തോഗി കാമുകൻ ഷാഹിൽ ശുക്ലയോടൊപ്പം കസോളിലെ പൂർണിമ ഹോട്ടലിലാണ് ചെക്ക്-ഇൻ ചെയ്തത്. മാർച്ച് 10ന് ചെക്ക് ഇൻ ചെയ്ത ഇവർ 203ാം നമ്പർ റൂമിൽ നിന്ന് ആറ് ദിവസത്തിന് ശേഷം ചെക്ക് ഔട്ട് ചെയ്തു.
ഹോട്ടലിലെത്തിയ ഇരുവരും കൂടുതൽ സമയവും റൂമിൽ തന്നെയാണ് ചിലവഴിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ദിവസത്തിൽ ഒരു തവണ മാത്രമാണ് അവർ റൂമിന് പുറത്തേക്ക് വന്നതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.
ഹോട്ടലിലെത്തിയ ഇരുവരോടും ഐ.ഡി കാർഡ് നൽകുവാൻ ആവശ്യപ്പെട്ടുവെങ്കിലും മുഷ്‍കാൻ ഇതിന് തയാറായില്ല. തന്റെ ഭാര്യയാണ് മുഷ്‍കാനെന്നും അതിനാൽ ഐ.ഡി കാർഡ് നൽകില്ലെന്നുമായിരുന്നു സാഹിലിന്റെ നിലപാട്. പിന്നീട് റൂം നൽകില്ലെന്ന് അറിയിച്ചതോടെയാണ് ഐ.ഡി കാർഡ് നൽകാൻ തയാറായത്.
ഭക്ഷണം പോലും റൂമിലേക്ക് വരുത്തിയാണ് ഇവർ കഴിച്ചിരുന്നത്. എന്നാൽ, ഹോളി ദിനത്തിൽ ആഘോഷത്തിനായി ഇവർ പുറത്തിറങ്ങി. ഇരുവരുടേയും ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മാര്‍ച്ച് നാലിനാണ് മുസ്കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാൻ റസ്‌തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലിയും ഉപേക്ഷിച്ചു. ഇതോടെ ഇരുവരും മീററ്റില്‍ വാടക വീട്ടിടെടുത്ത് താമസം മാറുകയായിരുന്നു.2019 ല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. അതിനിടെയാണ് തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി. പിന്നീട് മര്‍ച്ചന്‍റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ലാണ് സൗരഭ് ലണ്ടനിലേക്ക് പോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.