16 സ്വർണ മെഡലുകൾ നേടിയ കർണാടകയിലെ ബുഷ്റ മതീനെ പരിചയപ്പെടാം
text_fieldsറായ്ച്ചൂരിലെ എസ്.എൽ.എൻ കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 22 കാരിയായ ബുഷ്‌റ മതീൻ. യൂനിവേഴ്‌സിറ്റിയുടെ വാർഷിക ബിരുദദാന ചടങ്ങിലാണ് ആ വിവരം കോളജ് അധികൃതർ സദസുമായി പങ്കുവെച്ചത്. വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന 16 സ്വർണ്ണ മെഡലുകൾ നേടിയ ഏക വിദ്യാർത്ഥിനിയാണ് ബുഷറ.
കർണാടകയിലെ പ്രശസ്തമായ വിശ്വേശ്വര്യ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത റായ്ച്ചൂരിലെ എസ്.എൽ.എൻ കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ബുഷ്‌റ മതീൻ 16 വ്യത്യസ്ത ഇനങ്ങളിൽ 16 സ്വർണ്ണ മെഡലുകൾ നേടി. വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി ചാൻസലർ പ്രഫ. കരിസിദ്ദപ്പ വി.ടി.യു വാർഷിക ബിരുദദാന പരിപാടിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് ബുഷ്റയുടെ മെഡൽനേട്ടങ്ങൾ വിവരിച്ചത്. മൊത്തം 16 സ്വർണമെഡലുകൾ നേടിയ ബുഷ്‌റ മതീൻ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. ഇത് വി.ടി.യുവിന്റെ ചരിത്രത്തിലെ ആദ്യ റെക്കോർഡാണ്. ഇതുവരെ നേടിയ ഏറ്റവും കൂടുതൽ സ്വർണമെഡലുകളുടെ റെക്കോർഡ് 13 ആണെന്നും സർവകലാശാല ചാൻസലർ പറഞ്ഞു.
ബുഷ്‌റ മതീന്റെ പിതാവ് ഷെയ്ഖ് സഹീറുദ്ദീൻ സർക്കാർ സിവിൽ എഞ്ചിനീയറാണ്. ഉമ്മയും ഉയർന്ന വിദ്യാഭ്യാസമുള്ളയാളാണ്. റായ്ച്ചൂരിലെ സെന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ നിന്നാണ് ബുഷ്റ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. റായ്ച്ചൂരിലെ തന്നെ പ്രമാണ പി. യു കോളജിൽ പ്രീ-യൂനിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കി. എസ്.എൽ.എൻ കോളജിൽ പഠിക്കുമ്പോഴാണ് നേട്ടങ്ങൾ സ്വന്തമാക്കിയതെന്ന് ബുഷ്റ പറയുന്നു. കർണാടകയിൽ ഹിജാബ് വിവാദം കത്തിപ്പടരുന്ന ുവളയിൽ ബുഷ്റയുടെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.