ചെന്നൈ മേയറാകാൻ ദലിത് യുവതി; വിപ്ലവകരമായ തീരുമാനവുമായി ഡി.എം.കെ
text_fieldsചെന്നൈ: ചെന്നൈ കോർപ്പറേഷന്‍റെ മേയറായി ദലിത് യുവതിയെ നാമനിർദേശം ചെയ്ത് ഡി.എം.കെ. 28കാരിയായ പ്രിയയാണ് ഡി.എം.കെയുടെ ചെന്നൈ കോർപ്പറേഷനിലെ മേയർ സ്ഥാനാർഥി. കോർപ്പറേഷനിൽ ഡി.എം.കെക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
പ്രിയയാണ് ചെന്നൈ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയർ. ആദ്യ ദലിത് മേയറെന്ന പദവിയും പ്രിയക്ക് സ്വന്തമാവും. ചെന്നൈ കോർപ്പറേഷൻ ചരിത്രത്തിലെ മൂന്നാമത്തെ വനിത മേയറാണ് പ്രിയ. താര ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ് ഇതിന് മുമ്പ് കോർപ്പറേഷൻ മേയർ പദം വഹിച്ച വനിതകൾ. തിരു വികാ നഗർ സ്വദേശിയായ പ്രിയ കോർപ്പറേഷനിലെ 74ാം വാർഡിൽ നിന്നാണ് കോർപ്പറേഷനിലെത്തിയത്.
നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ചെന്നൈ ഉൾപ്പടെയുള്ള കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഡി.എം.കെ മികച്ച വിജയം നേടിയിരുന്നു. 21 മുൻസിപ്പൽ കോർപ്പറേഷനുകളിലും 138 മുൻസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളിലും ഡി.എം.കെക്കാണ് മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.