ഇതാ മുംബൈയിലെ കോവിഡ് ഹീറോ- ഓക്‌സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യാൻ എസ്.യു.വി വിറ്റ ഷാനവാസ് ശൈഖ്
text_fieldsമുംബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ വിഷമിക്കുേമ്പാൾ മുംബൈയിലെ 'ഓക്‌സിജൻ മാന്‍റെ' ജീവിതം മാതൃകയാകുകയാണ്. കോവിഡ് ബാധിച്ച് ജീവിതത്തോട് മല്ലിടുന്ന ആയിരങ്ങൾക്ക് ഓക്‌സിജൻ എത്തിച്ചുനൽകി അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ഷാനവാസ് ശൈഖ് ആണ് ഈ കോവിഡ് ഹീറോ.
ഓക്‌സിജൻ ക്ഷാമത്തിൽ രാജ്യം കുഴങ്ങുമ്പോൾ, സംസ്ഥാനങ്ങൾ ഓക്‌സിജനു വേണ്ടി കേന്ദ്രത്തോട് കേഴുമ്പോൾ മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിൽ നിന്നുള്ള ഈ 31കാരൻ കോവിഡ്കാലം പുറത്തുകൊണ്ടുവന്ന എണ്ണമറ്റ മനുഷ്യപ്പോരാളികളിൽ മുൻനിരയിലേക്ക് എത്തുകയാണ്.
കഴിഞ്ഞ വർഷമാണ് 22 ലക്ഷം രൂപ വിലയുള്ള തന്‍റെ ഫോർഡ് എൻഡവർ എസ്.യു.വി ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിനായി ഷാനവാസ് വിൽക്കുന്നത്. പിന്നീട് കോവിഡ് രോഗികൾക്കായി ഹെൽപ്‌ലൈനും തുടങ്ങി. ഇതുവരെ 4000 കോവിഡ് രോഗികളെയാണ് ഷാനവാസും ടീമും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഒരു വർഷം മുമ്പ് പ്രിയസുഹൃത്തിെന്റ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിൈന്‍റ ജീവിതത്തെ മാറ്റിമറിച്ചത്. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ശ്വാസംകിട്ടാതെയാണ് സുഹൃത്തിന്‍റെ ഭാര്യ മരിച്ചത്. ഈ സംഭവം ഷാനവാസിനെ വല്ലാതെ നൊമ്പരപ്പെടുത്തി. തുടർന്നാണ് എസ്.യു.വി വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നത്. അങ്ങനെ കോവിഡ് മഹാമാരിക്കിരയായി ജീവിതത്തോട് മല്ലടിക്കുന്നവരെ തേടിയുള്ള യാത്രയായി ഷാനവാസിേന്റത്. സ്വന്തം നാട്ടിലും പരിസരങ്ങളിലുമായി ഓക്‌സിജൻ ആവശ്യമുളളവർക്ക് എത്തിച്ചായിരുന്നു തുടക്കം. അർഹതയുള്ളവരുടെ ഒരു ഫോൺ കോൾ മതി ഷാനവാസ് സിലിണ്ടറുമായി എത്താൻ. ആവശ്യക്കാരുടെ എണ്ണം വർധിച്ചുവന്നതോടെ സുഹൃത്തുക്കളെയും കൂടെക്കൂട്ടി. ഇപ്പോൾ ഇവർക്കൊപ്പം കൺട്രോൾ റൂം ആരംഭിച്ചാണ് പ്രവർത്തനം.
Shahnawaz Sheikh sold his SUV last year to buy 60 Oxygen cylinders + 40 he took on rent .Arranged 300 cylinders for patients last yr Covid.This yr he is getting 500 calls a day ,arranging as much as possible , all for free ,for saving lives in Mumbai .
— Kishlay किसलय કિસલય কিশলয় கிஸ்லய் ਕਿਸਲਯ (@Kishlaysharma) April 20, 2021
Hats off ! pic.twitter.com/JcPzy2Iq7Y
നാട്ടിൽ 'ഓക്‌സിജൻ മാൻ' എന്നാണ് ഇപ്പോൾ ഷാനവാസ് അറിയപ്പെടുന്നത്. രണ്ടാം തരംഗം പിടിമുറുക്കിയതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയാണെന്ന് ഷാനവാസ് പറയുന്നു. മൂന്ന് മാസം മുമ്പ് വരെ ദിവസവും 50 കോളുകൾ വന്നിരുന്നിടത്ത് ഇപ്പോൾ 500 മുതൽ 600 വരെ കോളുകളാണ് ഓരോ ദിവസവും ഓക്‌സിജൻ ആവശ്യപ്പെട്ട് വരുന്നത്. നേരത്തെ, പാറ്റ്‌ന സ്വദേശിയായ ഗൗരവ് റായിയും കോവിഡ് രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. 950 പേരുടെ ജീവനാണ് ഗൗരവ് ഇതുവരെയായി രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.