സംഘ്പരിവാർ സംഘടനകളുടെ യോഗം തുടങ്ങി
text_fieldsഉൈജ്ജൻ (മധ്യപ്രദേശ്): ആർ.എസ്.എസ് നേതൃത്വം നൽകുന്ന സംഘ്പരിവാർ സംഘടനകളുടെ രണ്ടു ദിവസത്തെ യോഗം ഉൈജ്ജനിൽ തുടങ്ങി. ഇന്ത്യയിലെ സമകാലിക സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി നടക്കുന്ന യോഗത്തിന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നേതൃത്വം നൽകി. ജനുവരിയിലും ജൂണിലുമായി വർഷം രണ്ടുതവണ ഇത്തരം യോഗം ചേരാറുണ്ടെന്നും ബി.ജെ.പി, എ.ബി.വി.പി, ഭാരതീയ കിസാൻ സംഘ് തുടങ്ങിയ സംഘടനയുടെ പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തുവെന്നും ആർ.എസ്.എസ് വക്താവ് മൻമോഹൻ വൈദ്യ അറിയിച്ചു.
ആർ.എസ്.എസിെൻറ സംഘടനാശക്തി വർധിച്ചുവരുകയാണെന്നും കഴിഞ്ഞവർഷം സംഘടനയിൽ രണ്ടുലക്ഷത്തോളം യുവാക്കൾ ചേർന്നുവെന്നും ശാഖകളുടെ പ്രവർത്തനം സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.