പേരറിവാളനുമായി കൂടിക്കാഴ്ച: എം.കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന
text_fieldsമുബൈ: ജയിൽ മോചിതനായ രാജീവ് ഗാന്ധി വധക്കേസ് പ്രതിയുമായുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ കൂടിക്കാഴ്ച രാജ്യ താൽപര്യത്തിന് എതിരാണെന്ന് ശിവസേന. രാജീവ് ഗാന്ധി രാഷ്ട്ര നേതാവായിരുന്നു. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത അദ്ദേഹം തമിഴ്നാട്ടിലാണ് കൊല്ലപ്പെട്ടത്. കൊലയാളിയെ തമിഴ്നാട് മുഖ്യമന്ത്രി ആദരിച്ചാൽ അത് ഇന്ത്യൻ സംസ്കാരമല്ലെന്നും ഇത്തരത്തിലുള്ള പ്രവണതകൾ രാജ്യത്തിന്‍റെ പൊതുവായ ആദർശങ്ങൾക്ക് എതിരാവുമെന്നും സഞ്ജയ് റാവത്ത് എം.പി കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായ പേരറിവാളനുമായി മെയ് 18നാണ് തമിഴ്നാട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇതിന്‍റെ വിഡിയോ സ്റ്റാലിൻ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. പേരറിവാളന്‍റെ മോചനത്തിനായി ഡി.എം.കെ സർക്കാർ ഏറെ നാളായി ശ്രമിക്കുന്നുണ്ടായിരുന്നു.
പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി വിധിയിൽ ദുഃഖമുണ്ടെന്നാണ് കോൺഗ്രസ് നേരത്തെ പ്രതികരിച്ചത്. എൻ.സി.പിയും കോൺഗ്രസും പങ്കാളികളായ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിന്‍റെ ഭാഗമാണ് ശിവസേന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.