രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് സിദ്ദു
text_fieldsന്യൂഡൽഹി: രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ പഞ്ചാബ് പി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ച് നവജോത്സിങ് സിദ്ദു. പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമാണെന്നും നേതൃത്വത്തിെൻറ നിർദേശത്തിന് അനുസൃതമായി മുന്നോട്ടുപോകുമെന്നും ഡൽഹിയിലെത്തിയ സിദ്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്വിറ്ററിലായിരുന്നു സിദ്ദു രാജിക്കാര്യം പ്രഖ്യാപിച്ചിരുന്നത്. പഞ്ചാബിലെ മുഖ്യമന്ത്രി മാറ്റത്തിന് നിമിത്തമായ സിദ്ദു, ഭരണമാറ്റത്തിലും അവഗണിക്കപ്പെട്ടുവെന്ന പരാതിക്കാരനായി മാറി. അങ്ങനെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്.
എന്നാൽ, സിദ്ദുവിനെ പി.സി.സി പ്രസിഡൻറാക്കാൻ മുൻകൈയെടുത്ത പ്രിയങ്ക ഗാന്ധിയുടെ നിർദേശത്തെ തുടർന്ന് ചർച്ചകൾക്കായി അദ്ദേഹത്തെ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. പഞ്ചാബ് പ്രശ്നം ചർച്ചചെയ്യാൻ രൂപവത്കരിച്ച പാർട്ടി സമിതിയുമായി ഉത്കണ്ഠകളെല്ലാം പങ്കുവെച്ചതായും കോൺഗ്രസിനും പഞ്ചാബിനും വേണ്ടി നേതൃത്വം പറയുന്നത് ചെയ്യുമെന്നും സിദ്ദു പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി സിദ്ദു വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. എന്‍റെ എല്ലാ ആശങ്കകളും രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചുവെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുവെന്നും സിദ്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.