സംയുക്ത നാവികാഭ്യാസം; ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു
text_fieldsന്യൂഡൽഹി: ഉഭയകക്ഷി നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു. ‘മിലൻ’ എന്ന നാവിക പരീശീലനം മാർച്ച് ആറിന് ആരംഭിക്കുമെന്ന് ചീഫ് അഡ്മിറൽ സുനിൽ ലാൻബ അറിയിച്ചു. കാരണങ്ങളൊന്നും പറയാതെയാണ് മാലദ്വീപിെൻറ പിന്മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് 16 രാജ്യങ്ങൾ നാവികാഭ്യാസത്തിൽ പെങ്കടുക്കുമെന്ന് അറിയിച്ചതായി നാവികസേന ഉദ്യോഗസ്ഥർ പറഞ്ഞു. അന്തമാൻ-നികോബാർ ദ്വീപുകളിൽ എട്ടു ദിവസമാണ് പരിശീലനം. മാലദ്വീപിൽ അബ്ദുല്ല യമീൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിെന ഇന്ത്യ അപലപിച്ചിരുന്നു.
ജയിലിൽ അടച്ച പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാൻ ഫെബ്രുവരി അഞ്ചിന് സുപ്ര ീംകോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ ഫെബ്രുവരി 21ന് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇന്ത്യ-പസഫിക് മേഖലയിൽ െെചനയുടെ സൈനിക വിന്യാസം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നാവികാഭ്യാസം. നാവികസേനയുടെ അന്തമാൻ-നികോബാർ കമാൻഡ് ആണ് ആതിഥ്യം വഹിക്കുന്നത്. 1995ൽ ആദ്യത്തെ ‘മിലൻ’ പരിശീലനത്തിൽ അഞ്ചു രാജ്യങ്ങളാണ് പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.