കെജ്‌രിവാളിന് ഐക്യദാർഢ്യം; ഇൻഡ്യ സഖ്യ മഹാറാലി ഇന്ന് രാംലീല മൈതാനിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടക്കെതിരെ ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ ഇൻഡ്യ മുന്നണിയുടെ മഹാറാലി. റാലിക്ക് ഡൽഹി പൊലീസ് അവസാന നിമിഷമാണ് അനുമതി നൽകിയത്. മഹാറാലി തെരഞ്ഞെടുപ്പുകാലത്തെ ശക്തിപ്രകടനം ആക്കാനുള്ള ഒരുക്കത്തലാണ് ഇൻഡ്യ കക്ഷികൾ.
റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം പ്രമുഖർ പങ്കെടുക്കും. മമത ബാനർജിയും എം.കെ. സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു.
റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെ പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സഖ്യത്തിൽ മത്സരിക്കുന്ന ഇരുപാർട്ടികൾക്കും ഞായറാഴ്ച നടക്കുന്ന റാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.