നരേന്ദ്രമോദിയുടെ പ്രചാരണം പാർട്ടിയുടെ വോട്ട് വിഹിതം വർധിപ്പിക്കുമെന്ന് മേഘാലയ ബി.ജെ.പി അധ്യക്ഷൻ
text_fieldsഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം മേഘാലയിലെ ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിപ്പിക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ഏർണസ്റ്റ് മൗരി. പ്രധാനമന്ത്രിയുടെ റോഡ് ഷോ 'റോക്ക് ഷോ' ആയി മാറിയെന്നും ആളുകൾ പരിപാടി ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയ സന്ദർശനം, പ്രത്യേകിച്ച് റോഡ് ഷോ, പാർട്ടിയുടെ വോട്ട് വിഹിതം വർധിപ്പിക്കാൻ ബി.ജെ.പിയെ സഹായിക്കും. ബി.ജെ.പിയുടെ വോട്ടുവിഹിതം 25മുതൽ 30ശതമാനം വരെ ഉയരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.'-ഏർണസ്റ്റ് മൗരി പറഞ്ഞു. 2018 ൽ 9.8 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ടുവിഹിതം.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയിലെത്തിയ നരേന്ദ്രമോദി ഷില്ലോങിൽ റോഡ് ഷോ നടത്തിയിരുന്നു. പ്രചാരണത്തിനിടെ കോൺഗ്രസിനെയും ഭരണകക്ഷിയായ എൻ.പി.പിയെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം ജനങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടിയെയാണ് മേഘാലയക്ക് ആവശ്യമെന്നും കുടുംബത്തിന് പ്രാധാന്യം നൽകുന്ന പാർട്ടിയെ അല്ലെന്നും പറഞ്ഞിരുന്നു.
27നാണ് മേഘാലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 സീറ്റുകളിലേക്കും ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.