മേഘാലയ സംഘർഷം: മരണം മൂന്നായി
text_fieldsഷിേലാങ്: വിവാദ പൗരത്വ ഭേദഗതി നിയമവും(സി.എ.എ) ഇന്നർ ലൈൻ പെർമിറ്റും(െഎ.എൽ.പി) സംബന്ധിച്ച് യോഗത്തിനിടെ മേഘാലയയിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഏഴു പേർക്ക് പരിക്കേറ്റതായി സംസ്ഥാന പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷ ഗോത്ര വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഖാസി സ്റ്റുഡൻറ്സ് യൂണിയനും ഗോത്രവിഭാഗക്കാരല്ലാത്തവരും തമ്മിൽ കിഴക്കൻ ഖാസി ഹില്ലിൽ വെള്ളിയാഴ്ചയായിരുന്നു സംഘർഷം.
സംഘർഷത്തെ തുടർന്ന് ഷില്ലോങ്ങിൽ കർഫ്യു പ്രഖ്യാപിച്ചിരുന്നു. നാല് മണിക്കൂർ നേരത്തേക്ക് കർഫ്യു പിൻവലിച്ചെങ്കിലും പിന്നീട് ശനിയാഴ്ച പുനഃസ്ഥാപിക്കുകയായിരുന്നു. 11 ജില്ലകളിൽ ആറ് ജില്ലകളിലും മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു.
ഈസ്റ്റ് ജയിൻതിയ ഹിൽസ്, വെസ്റ്റ് ജയിൻതിയ ഹിൽസ്, ഭോയ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നീ ജില്ലകളിലാണ് ഇൻറർനെറ്റ്, മൊബൈൽ സേവനങ്ങൾ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.