മേഘാലയ കോൺഗ്രസ് നിയമസഭാംഗം എം. ദാേങ്കാ പാർട്ടി വിട്ടു
text_fieldsഷില്ലോങ്: മേഘാലയയിലെ മുതിർന്ന കോൺഗ്രസ് നേതാവും റാണികോർ മണ്ഡലത്തിലെ എം.എൽ.എയുമായ മാർട്ടിൻ. എം. ദാേങ്കാ പാർട്ടി വിട്ടു. താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെക്കുന്നതായി അറിയിച്ചുകൊണ്ട് അദ്ദേഹം എം.പി.സി.സി അധ്യക്ഷന് കത്തു നൽകി. കഴിഞ്ഞ ദിവസം അദ്ദേഹം തെൻറ എം.എൽ.എ സ്ഥാനം രാജി വെച്ചിരുന്നു.
വികാര നിർഭരമായ രാജിക്കത്താണ് ദാേങ്കാ നൽകിയത്. അതീവ ഹൃദയവേദനയോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ രാജി വെക്കുന്നതെന്നും ഇതുവരെ താൻ വഹിച്ച എല്ലാ പദവികളിൽ നിന്നും ഒഴിയുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഇതുവരെ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനുമെല്ലാം നന്ദി പറയുന്നതായും കത്തിൽ പറയുന്നു. തെൻറ പെെട്ടന്നുള്ള തീരുമാനം പാർട്ടിയെ വിഷമിപ്പിച്ചതിൽ ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദാേങ്കാ കത്ത് അവസാനിപ്പിക്കുന്നത്.
നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി)യുമായി ചേർന്ന് പ്രവർത്തിക്കാനാണ് ദാേങ്കായുടെ തീരുമാനം. റാണികോറിന് ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സിവിൽ സബ്ഡിവിഷൻ പദവി നൽകാമെന്ന മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഉറപ്പിനെ തുടർന്നാണ് തെൻറ തീരുമാനമെന്നാണ് അദ്ദേഹത്തിെൻറ വിശദീകരണം. ദാേങ്കായുടെ രാജിയോടെ 60 സീറ്റുകളുള്ള മേഘാലയ നിയമസഭയിൽ എൻ.പി.പിക്കും കോൺഗ്രസ്സിനും 20 സീറ്റു വീതമായി. ദാേങ്കാ രാജി വെക്കുന്നതു വരെ മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.