മേഘാലയയിൽ കോൺഗ്രസ് വലിയ കക്ഷി; ഭരണം ബി.ജെ.പിക്ക്?
text_fieldsഷില്ലോങ്: പത്തു വർഷമായി മേഘാലയയിൽ ഭരണത്തിലുള്ള കോൺഗ്രസിനെ അട്ടിമറിച്ച് അധികാരം പിടിക്കാൻ ബി.ജെ.പി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ ഇത്തവണത്ത ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, കൂടുതൽ സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിനെ അട്ടിമറിച്ച് ഗോവയിൽ അധികാരം പിടിച്ച തന്ത്രം തന്നെ മേഘാലയയിലും പയറ്റാനാണ് ബി.ജെ.പി തീരുമാനം. ഇതിനായി പ്രത്യേക ദൂതനെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചു കഴിഞ്ഞു.
കോൺഗ്രസിനെ എതിർക്കുന്ന പഴയ കോൺഗ്രസുകാരനായ അന്തരിച്ച പി.എ സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)യെ ചാക്കിടാനുള്ള നീക്കമാണ് ബി.െജ.പി നടത്തുന്നത്. കൂടാതെ, പി.ഡി.എഫ്, എച്ച്.എസ്.പി.ഡി.പി, യു.ഡി.പി തുടങ്ങിയ ചെറുപാർട്ടികളെയും സ്വതന്ത്രരെയും വലയിലാക്കാനാണ് അമിത് ഷായുടെ നീക്കം. അതേസമയം, ബി.ജെ.പിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനും അധികാരം നിലനിർത്താനുമുള്ള നീക്കം കോൺഗ്രസും ആരംഭിച്ചു. ഇതിനായി രാഹുൽ ഗാന്ധിയുടെ പ്രതിനിധി മേഘാലയയിൽ എത്തുന്നുണ്ട്.
2017ൽ 40 അംഗ ഗോവ നിമയസഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം പിടിച്ചത്. കോൺഗ്രസിന് 16ഉം ബി.െജ.പിക്ക് 13ഉം സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ, കോൺഗ്രസിനെ പിന്തുണക്കാൻ ഇഷ്ടപ്പെട്ട മൂന്നു എം.എൽ.എമാരുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയെ പാളയത്തിൽ എത്തിച്ചാണ് ബി.ജെ.പി അധികാരം നേടിയത്. പരീക്കർ സർക്കാറിനെ പിന്തുണച്ച ചെറുപാർട്ടികളിലെ ആറു പേർക്കും രണ്ട് സ്വതന്ത്രർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുകയായിരുന്നു ബി.ജെ.പിയുടെ ഗോവൻ തന്ത്രം.
മൂന്നു അംഗങ്ങളുള്ള ഗോവ ഫോർേവഡ് പാർട്ടിയുടെയും രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ മനോഹർ പരീക്കറിന് ലഭിച്ചു. ഇതു കൂടാതെ സ്വതന്ത്രൻ പ്രസാദ് ഗവങ്കറും എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാവോയും സർക്കാറിന് പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.