മെഹ്ബൂബ മുഫ്തിയും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; സഖ്യസാധ്യതയെ കുറിച്ച് അഭ്യൂഹങ്ങൾ
text_fieldsന്യൂഡൽഹി: പി.ഡി.പി മേധാവിയും മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെ വസതിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചക്കുശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ജമ്മു കാശ്മീരിലെയും രാജ്യത്തെയും സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ചചെയ്ത സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, ഇത്തവണ നാഷണൽ കോൺഫറൻസിനു പകരം പി.ഡി.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമോ എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ പി.ഡി.പി കോൺഗ്രസുമായി അടുക്കാനുള്ള സാധ്യതയാണ് മുഫ്തിയുടെ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ചില പ്രധാന പ്രവർത്തനങ്ങൾ ഉടൻ പ്രതീക്ഷിക്കാമെന്ന് വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഇതിനിടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായും സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, കഴിഞ്ഞ മൂന്നുദിവസത്തിനിടയിൽ ഇത് ഇരുവരുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 370 ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കിഷോർ നിർദേശിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.