മതത്തിന്‍റെ പേരിൽ ആളെ കൊല്ലുന്ന പാർട്ടികളെ ഐ.എസുമായി താരതമ്യം ചെയ്യാം -മെഹ്ബൂബ
text_fieldsജമ്മു: സംഘ്പരിവാറിന്റെ ഹിന്ദുത്വയെ ഐ.എസ്, ബോകോഹറാം പോലുള്ള ഭീകരസംഘടനകളുമായി ഉപമിച്ച, മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ പുസ്തകത്തെ പിന്തുണച്ച് പി.ഡി.പി അധ്യക്ഷ െമഹ്ബൂബ മുഫ്തി. മതത്തിന്‍റെ പേരിൽ ആളെ കൊല്ലുന്ന ഏതു പാർട്ടിയെയും ഐ.എസ്, ബോകോഹറാം പോലുള്ള ഭീകര സംഘടനകളുമായി താരതമ്യം ചെയ്യുന്നതിൽ തെറ്റില്ലെന്ന് മഹ്ബൂബ ശനിയാഴ്ച ജമ്മുവിൽ പറഞ്ഞു.
സനാതന ധർമം ഒരിക്കലും വർഗീയത പഠിപ്പിക്കുന്നില്ലെന്നു പറഞ്ഞ അവർ, ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുത്വയെയും ഹിന്ദുമതത്തെയും ഹൈജാക്ക് ചെയ്തുവെന്നും അഭിപ്രായപ്പെട്ടു.
''ഹിന്ദുവും മുസ്ലിമും പരസ്പരം പോരടിക്കലും മതത്തിന്‍റെ പേരിൽ കൊല നടത്തണമെന്നതും വർഗീയ പാർട്ടികളുടെ ആവശ്യമാണ്. ഇത്തരം പാർട്ടികളെ ഇതുപോലെ മതത്തിന്‍റെ പേരിൽ കൊല്ലുന്ന ഐ.എസുമായും സമാന സംഘടനകളുമായും താരതമ്യം ചെയ്യുന്നതിൽ തെറ്റില്ല.''-അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.