മെഹബൂബ മുഫ്തിയുടെ തടങ്കൽ; ജമ്മു കശ്മീർ അധികാരികൾ മറുപടി നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിൽ വെക്കുന്നത് ചോദ്യം ചെയ്ത് മകൾ ഇൽതിജാ മുഫ്തി നൽകിയ ഹരജിയിൽ ജമ്മുകശ്മീർ ഭരണകൂടം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഇൽതിജയുടെ ഹരജിയിൽ അധികാരികൾ വിശദീകരണം നൽകണമെന്നും ജസ്റ്റിസുമാരായ എസ്.കെ കൗൾ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ഇൽതിജക്കും അമ്മാവനും മെഹബൂബയെ സന്ദർശിക്കാനും സുപ്രീംകോടതി അനുമതി നൽകി. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് മെഹബൂബ മുഫ്തിക്ക് അധികാരികളോട് അഭ്യർഥിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് തൊട്ട് പിന്നാലെ 2019 ആഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.