കശ്മീർ പ്രശ്നം: ചൈനയുടെയും യു.എസിെൻറയും സഹായം വേണ്ടെന്ന് മഹ്ബൂബ
text_fieldsന്യൂഡൽഹി: കശ്മീർ പ്രശ്നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ ഇടപെടൽ ആകാമെന്ന നാഷനൽ കോൺഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. അമേരിക്ക ഇടപെട്ടാൽ കശ്മീർ താഴ്വരക്ക് അഫ്ഗാനിസ്താൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ ഗതി വരുമെന്നും ചൈനയും അമേരിക്കയും അവരുടെ പണി നോക്കിയാൽ മതിയെന്നും മഹ്ബൂബ പറഞ്ഞു.
ഇന്ത്യയും പാകിസ്താനുമിടയിൽ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ പ്രശ്നങ്ങൾ. സിറിയയിലെയും അഫ്ഗാനിസ്താനിലെയും സ്ഥിതി കശ്മീരിലും വരണമെന്നാണോ ഫാറൂഖ് അബ്ദുല്ല ആഗ്രഹിക്കുന്നത്. ലാഹോർ പ്രഖ്യാപനത്തിൽ വാജ്പേയി പരാമർശിച്ച ചർച്ചക്ക് ഇന്ത്യയും പാകിസ്താനും രംഗത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു. കശ്മീർ പ്രശ്ന പരിഹാരത്തിന് മൂന്നാം കക്ഷിയായ ചൈനയുടെയോ അമേരിക്കയുടെയോ സഹായം തേടണമെന്ന് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.